Flash News

അമേരിക്കയില്‍ സ്വവര്‍ഗ വിവാഹം നിയമപരമാക്കിയ കോടതി വിധി ആഘോഷമാക്കി സോഷ്യല്‍ മീഡിയ

June 28, 2015 , ഷാഹിദ് വൈപ്പി

celebrate-pride

വാഷിംഗ്ടണ്‍: അമേരിക്കയില്‍ സ്വവര്‍ഗ വിവാഹം നിയമപരമാക്കിയ കോടതി വിധി ആഘോഷമാക്കി സോഷ്യല്‍ മീഡിയ മഴവില്‍ നിറമണിഞ്ഞു. ഫേസ്ബുക്കിലെ മുഖചിത്രങ്ങള്‍ മഴവില്‍നിറങ്ങളുടെ പാറ്റേണില്‍ നല്‍കിയാണ് ഫേസ്ബുക്ക് ആഘോഷത്തില്‍ പങ്കു ചേര്‍ന്നത്.

ചരിത്രപ്രധാന്യമുള്ള കോടതി വിധിയുടെ പശ്ചാത്തലത്തില്‍ വൈറ്റ് ഹൗസും ട്വിറ്ററിലെ മുഖചിത്രം മഴവില്‍ നിറത്തിലാക്കി. ലവ് വിന്‍സ് എന്ന ഹാഷ്ടാഗില്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ കോടതി വിധിയുടെ സന്തോഷം പങ്കു വച്ചു. ലോകത്തിന് മുന്നില്‍ അമേരിക്കക്ക് അഭിമാനിക്കാവുന്ന നിമിഷമാണിതെന്ന് ബരാക് ഒബാമ ട്വിറ്ററില്‍ കുറിച്ചു. ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടിയ അജ്ഞാതരായ പ്രവര്‍ത്തകര്‍ക്കാണ് നന്ദി പറയേണ്ടത്. സാധാരണക്കാരായ വ്യക്തികള്‍ക്കും അസാധാരണമായ കാര്യങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നതിന്റെ ഉദാഹരണമാണ് കോടതിവിധിയെന്നും ഒബാമ പറഞ്ഞു.

burgഅതേസമയം കേരളത്തിലും ഇതിന്റെ അലയൊലികള്‍ എത്തിയിട്ടുണ്ട്. കേരളത്തിലെ ഫേസ്ബുക്ക് ‘പുലി’കള്‍ രാവിലെ എഴുന്നേറ്റ് പതിവുപോലെ ഫേസ്‌ബുക്ക് നോക്കിയപ്പോള്‍ ഫേസ്‌ബുക്കിന്റെ ഉടയോന്‍ മഴവില്‍ നിറത്തില്‍ മറഞ്ഞിരിക്കുന്നു. പ്രൊഫൈല്‍ പടത്തിനു മുകളില്‍ സെലിബ്രേറ്റ് പ്രൈഡ് എന്ന ആപ്പിന്റെ ലിങ്കും ഉണ്ട്. സംഭവം കൊള്ളാമല്ലോ എന്ന് കണ്ട് പലരും പ്രൊഫൈല്‍ പടം മഴവില്‍ നിറത്തില്‍ ഫില്‍ട്ടര്‍ ചെയ്തിട്ടു. പയ്യെപ്പയ്യെയാണ് ഫേസ്‌ബുക്കില്‍ ചിലര്‍ക്കൊക്കെ കാര്യം പിടി കിട്ടി തുടങ്ങിയത്.

അബദ്ധം പറ്റിയ ചിലര്‍ പ്രൊഫൈല്‍ പടം മാറ്റിയെങ്കിലും സ്വവര്‍ഗാനുരാഗികളും സ്വവര്‍ഗാനുരാഗികളെ പിന്തുണയ്ക്കുന്നവരും ചിത്രം പ്രൊഫൈലില്‍ നിലനിര്‍ത്തി. എന്നാല്‍, പറ്റിയത് അബദ്ധമാണെന്നറിഞ്ഞ ചില മിടുക്കര്‍ എഡിറ്റ് ചെയ്ത് സ്വവര്‍ഗാനുരാഗത്തിന് പിന്തുണ അറിയിച്ചും മറ്റുമുള്ള കമന്റുകള്‍ കൂടി ചേര്‍ത്ത് തടിതപ്പി.

ഫേസ്ബുക്കില്‍ മുഖചിത്രം മഴവില്‍ പാറ്റേണിലാക്കാനുള്ള ലിങ്ക് ലഭ്യമാണ്. നിരവധി പേര്‍ ഈ ലിങ്ക് ഉപയോഗിച്ച് മുഖചിത്രങ്ങളെ മഴവില്‍ നിറത്തിലാക്കി ക്യാമ്പയനില്‍ പങ്കു ചേര്‍ന്നിട്ടുണ്ട്.

celebrate-pride-4

അമേരിക്കന്‍ സുപ്രീംകോടതി വിധി, കേരളത്തില്‍ നടക്കാനിരിക്കുന്ന ആറാമത് ലൈംഗിക സ്വാഭിമാന ഘോഷയാത്രയുടെ ഒരുക്കങ്ങള്‍ക്ക് പുത്തനുണര്‍വാണ് നല്‍കിയത്.

ജൂലൈ 11 ന് തിരുവനന്തപുരത്ത് ലൈംഗിക സ്വാഭിമാന ഘോഷയാത്ര നടക്കും. 2009 ജൂലായ് മാസത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 377 വകുപ്പിന് ഡല്‍ഹി ഹൈക്കോടതി നടത്തിയ ചരിത്രപരമായ പുനര്‍വായനയുടെ ഓര്‍മ്മ പുതുക്കാനും ലൈംഗിക ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കും പൊതുസമൂഹത്തിനും ഒന്നിച്ചു വരാനുമുള്ള വേദിയൊരുക്കുന്നതിനുമാണ് ഘോഷയാത്ര സംഘടിപ്പിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top