കേരള ഹിന്ദു കണ്‍വന്‍ഷന്‌ ജൂലൈ 3-ന്‌ കൊടി ഉയരും; ശ്രീ ശ്രീ രവിശങ്കര്‍ സത്‌സംഗം നയിക്കും

image (2)ഡാളസ്‌ : അമേരിക്കയില്‍ നടക്കുന്ന കേരള ഹിന്ദു കണ്‍വന്‍ഷനില്‍ ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ പങ്കെടുക്കും.

ജൂലൈ രണ്ടുമുതല്‍ ആറുവരെ ഡാളസ്‌ എയര്‍പോര്‍ട്ടിലുള്ള ഹയാത്ത്‌ റീജന്‍സിയില്‍ നടക്കുന്ന ഹിന്ദു സംഗമത്തില്‍ മതാചാര്യന്മാര്‍, മതപണ്‌ഡിതര്‍, മത നേതാക്കള്‍, സാമൂഹ്യസാംസ്‌കാരിക നേതാക്കന്മാര്‍ തുടങ്ങി പ്രമുഖര്‍ പങ്കെടുക്കും. ജൂലൈ മൂന്നിന്‌ രാവിലെ 10 മുതല്‍ 12 വരെ നടക്കുന്ന സത്‌ സംഗം രവിശങ്കര്‍ നയിക്കും.

സ്വാമി ചിദാനന്ദപുരി, സ്വാമി ഗുരുപ്രസാദ്‌, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി ഡോ. രാജുനാരായണ സ്വാമി, കുമ്മനം രാജശേഖരന്‍, സി. രാധാകൃഷ്‌ണന്‍, രാഹുല്‍ ഈശ്വര്‍, പി. വിശ്വരൂപന്‍, പി. ശ്രീകുമാര്‍, മണ്ണടി ഹരി, ഡോ. എന്‍. ഗോപാലകൃഷ്‌ണന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിക്കും.
മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, ബാലഭാസ്‌കര്‍, ബിജു നാരായണന്‍ തുടങ്ങിയവര്‍ കലാപരിപാടികള്‍ അവതരിപ്പിക്കും.

ആചാര്യസംഗമം, സത്സംഗം, സെമിനാറുകള്‍, കലാപ്രകടനങ്ങള്‍,സാന്മാര്‍ഗിക സംഗമങ്ങള്‍, വ്യക്തിത്വവികസന പരിപാടികള്‍, സ്‌ത്രീശാക്തീകരണ പരിപാടികള്‍, യോഗ, യുവസംഗമം, സമൂഹ തിരുവാതിര, ഫാഷന്‍ ഷോ, ബാസ്‌ക്കറ്റ്‌ ബോള്‍ മത്സരം, സാഹിത്യസന്ധ്യ തുടങ്ങിയ വിത്യസ്‌തമായ പരിപാടികളാണ്‌ 5 ദിവസത്തെ സംഗമത്തില്‍ ഒരുക്കിയിരിക്കുന്നതെന്ന്‌ പ്രസിഡന്റ്‌ ടി.എന്‍. നായര്‍, സെക്രട്ടറി ഗണേഷ്‌ നായര്‍, ചെയര്‍മാന്‍ റനില്‍ രാധാകൃഷ്‌ണന്‍ എന്നിവര്‍ അറിയിച്ചു.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment