Flash News

ജോസ് പൊന്നോലില്‍ ഫ്‌ളോറിഡയില്‍ നിര്യാതനായി

June 29, 2015 , നിബു വെള്ളവന്താനം

Untitled

പത്തനം‌തിട്ട:  കടമ്മനിട്ട ചാന്തുകാവ് പൊന്നോലില്‍ കുടുംബാഗം കെ.വി.ഏബ്രഹാമിന്റെയും ശോശാമ്മ ഏബ്രഹാമിന്റെയും മകന്‍ വര്‍ഗീസ് ഏബ്രഹാം (ജോസ് പൊന്നോലില്‍ – 58) ഫ്‌ളോറിഡയില്‍ നിര്യാതനായി.

ജൂലൈ 2-ന് വ്യാഴാഴ്ച വൈകീട്ട് 6 മുതല്‍ 9 വരെ ലേക്ക്‌ലാന്റ് ഐ.പി.സി. ചര്‍ച്ചില്‍ (4525 ക്ലബ് ഹൗസ് റോഡ്, ലേക്ക്‌ലാന്റ് 33812) ഭൗതിക ശരീരം പൊതുദര്‍ശനത്തിനു വെയ്ക്കുന്നതും ജൂലൈ 3 വെള്ളിയാഴ്ച രാവിലെ 9-ന് ഒര്‍ലാന്റോ ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയില്‍ (11551 State Road 535, Orlando, FL 32836) സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിച്ച് തുടര്‍ന്ന് 1 മണിക്ക് ഒര്‍ലാന്റോ ഐ.പി.സി. സഭയുടെ ചുമതലയില്‍ സംസ്‌ക്കരിക്കുന്നതുമാണ്.

ഭാര്യ ആലീസ് ഏബ്രഹാം കടമ്മനിട്ട കൂരിക്കാട്ടില്‍ കെ.എസ്. ജോര്‍ജിന്റെയും മറിയാമ്മ ജോര്‍ജിന്റെയും മകളാണ്.

മക്കള്‍: ജെസിക്ക, ജസ്റ്റിന്‍, ജോനാഥന്‍.
മരുമകന്‍ : ജോണ്‍ തോമസ്.

സഹോദരങ്ങള്‍: സാം പൊന്നോലില്‍ (ന്യൂയോര്‍ക്ക്), പാസ്റ്റര്‍ ജെയിംസ് പൊന്നോലില്‍ (ഓസ്റ്റിന്‍), ബാബു പൊന്നോലില്‍ (ഫ്‌ളോറിഡ), മാത്യൂ പൊന്നോലില്‍ (ന്യൂയോര്‍ക്ക്), മേഴ്‌സി തോമസ് (യു.കെ.), വിവിധ പെന്തക്കോസ്ത് കോണ്‍ഫ്രന്‍സുകളുടെ ദേശീയ ഭാരവാഹിയായിരുന്ന രാജു പൊന്നോലില്‍ (ഫ്‌ളോറിഡ).

ഭാര്യാ സഹോദരങ്ങള്‍: സാം ജോര്‍ജ്, അലക്‌സാണ്ടര്‍ ജോര്‍ജ്, ലീലാമ്മ.

ഒര്‍ലാന്റോ ഐ.പി.സി. സഭയുടെ സ്ഥാപക കുടുംബാംഗവും സജീവ പ്രവര്‍ത്തകനുമാണ് പരേതന്‍. നോര്‍ത്ത് അമേരിക്കന്‍ മലയാളി പെന്തക്കോസ്ത് കോണ്‍ഫ്രന്‍സ്, ഐ.പി.സി. ഫാമിലി കോണ്‍ഫ്രന്‍സ് തുടങ്ങിയ വിവിധ കോണ്‍ഫ്രന്‍സുകളുടെ ഭാരവാഹിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

പരേതന്റെ വേര്‍പാടില്‍ വിവിധ പെന്തക്കോസ്ത് സഭകളുടെ നേതാക്കള്‍ അനുശോചനം അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 407 616 6247, 516 610 3079


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top