കാലവര്‍ഷക്കെടുതിയില്‍ 35 മരണം

rainതിരുവനന്തപുരം: കേരളത്തില്‍ ഞായറാഴ്ച വരെയുണ്ടായ മഴക്കെടുതിയില്‍ 34 പേര്‍ മരിച്ചു. 110 വീടുകള്‍ പൂര്‍ണമായും 4100 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 1271.58 ലക്ഷം രൂപയുടെ നാശനഷ്ടമാണുണ്ടായത്. 4296.51 ഹെക്ടറില്‍ കൃഷി നശിച്ചു. ഇതുവഴി 6524.39 കോടിയുടെ നഷ്ടമുണ്ടായി.

കൂടുതല്‍ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ജില്ല ഇടുക്കിയാണ്-20.95 കോടി. സംസ്ഥാനത്ത് താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. തോടുകളും പുഴകളും കരകവിഞ്ഞാണ് ഒഴുകുന്നത്. ചിലയിടങ്ങളില്‍ പാലങ്ങള്‍ വെള്ളത്തിനടിയിലാണ്. ഉത്തരകേരളത്തില്‍ ശക്തമായിരുന്ന മഴ തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കനത്തതോടെ കുട്ടനാട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ വെള്ളക്കെട്ടിലാണ്. ഒറ്റപ്പെട്ട് പെയ്യുന്ന കനത്ത മഴ പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കുന്നു.

തീരദേശങ്ങളില്‍ കടല്‍തിര ശക്തമാണ്. ചിലയിടങ്ങളില്‍ കടല്‍ക്ഷോഭം ശക്തമായതായും റിപ്പോര്‍ട്ടുണ്ട്. തീരദേശത്ത് കാറ്റിന്‍െറ വേഗം മണിക്കൂറില്‍ 45 മുതല്‍ 55 വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടിത്തക്കാര്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

കൊടുങ്ങല്ലൂര്‍, എനമക്കല്‍ എന്നിവിടങ്ങളില്‍ അഞ്ചു സെ.മീ വീതം മഴ രേഖപ്പെടുത്തി. ആലപ്പുഴ, സിയാല്‍, വെള്ളാനിക്കര, ഇരിങ്ങാലക്കുട, തൊടുപുഴ, പൊന്നാനി എന്നിവിടങ്ങളില്‍ മൂന്നു സെ.മീ വീതവും മഴ പെയ്തു.

Print Friendly, PDF & Email

Leave a Comment