Flash News

പുഞ്ചിരി തൂകുന്ന മുഖങ്ങള്‍; ഒരു അന്താരാഷ്ട്ര ഫോട്ടോഗ്രാഫി മത്സരം (ജോസ് പിന്റോ സ്റ്റീഫന്‍)

June 30, 2015 , ജോസ് പിന്റോ സ്റ്റീഫന്‍

M_ANNE_smile

അമേരിക്കയിലെ പ്രമൂഖ മലയാളി സംഘടനയായ വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്‍ സംഘടിപ്പിച്ചിരിക്കുന്ന അന്താരാഷ്ട്ര ഫോട്ടോഗ്രാഫി മത്സരത്തില്‍ പങ്കെടുക്കുവാനുള്ള അവസരം ജൂലായ് മാസം 10ആം തിയ്യതി വരെ നീട്ടുന്നതായി സംഘാടകര്‍ അറിയിക്കുന്നു. ‘സ്മൈല്‍ ആന്‍ഡ് ക്ലിക്ക് ആന്‍ഡ്’ എന്ന മത്സരത്തിന് വളരെ നല്ല പ്രതികരണം ലഭിക്കുന്നതായും അവര്‍ പറഞ്ഞു.

ഇന്റര്‍‌നെറ്റിന്റെ അനന്തസാധ്യതകള്‍ ഉപയോഗിച്ച് ലോകത്തിന്റെ ഏത് കോണില്‍ നിന്നും ഉള്ളവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കുവാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. പ്രായപരിധി ഇല്ലാതെ ആര്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാം. എന്നാല്‍ നിങ്ങള്‍ എടുക്കുന്ന ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ക്ക് പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്.

ഒരു മനുഷ്യന്റെ ജീവിതത്തിലെ അനുഗ്രഹ പൂര്‍ണ്ണമായ കാലഘട്ടമാണ് കുട്ടിക്കാലം. കുഞ്ഞുങ്ങളുടെ മുഖത്ത് വിരിയുന്ന പുഞ്ചിരിയില്‍ നിഷ്കളങ്കത നമുക്ക് ദര്‍ശിക്കുവാനാകും. ആ പുഞ്ചിരി കാമറയിലൂടെ പകര്‍ത്തിയെടുത്ത് മത്സരത്തിനായി അയച്ചു കൊടുക്കുക.

1 മുതല്‍ 10 വരെ പ്രായമുള്ള കുട്ടികളുടെ ചിത്രമാണ് ആദ്യത്തെ വിഭാഗത്തിലേക്ക് അയക്കേണ്ടത്. കൗമാര പ്രായക്കാര്‍ക്കും യുവതീ യുവാക്കള്‍ക്കും വേറെ വേറെ മത്സരങ്ങളുണ്ട്. രണ്ടാമത്തെ വിഭാഗത്തില്‍ 11 മുതല്‍ 20 വരെ പ്രായമുള്ളവരുടെ ചിത്രമാണ് അയക്കേണ്ടത്. മൂന്നാമത്തെ വിഭാഗത്തില്‍ 21 മുതല്‍ 25 വരെ പ്രായമുള്ളവരുടെ ചിത്രങ്ങളും അയക്കണം.

നിങ്ങള്‍ അയക്കുന്ന ഫോട്ടോയിലെ വ്യക്തികളുടെ പേര്, ജനന തിയ്യതി എന്നിവ ഫോട്ടോയോടൊപ്പം അയക്കണം. ഓണ്‍ലൈനായി ജെ.പി.ഇ.ജി ഫോര്‍മാറ്റില്‍ അയക്കുന്ന ചിത്രങ്ങള്‍ മാത്രമേ മത്സരത്തിലേക്ക് പരിഗണിക്കുകയുള്ളു. മറ്റേതെങ്കിലും മത്സരത്തില്‍ സമ്മാനം നേടിയ ചിത്രങ്ങള്‍ പരിഗണിക്കുകയില്ല.

പ്രഗല്‍ഭരായ വിധികര്‍ത്താക്കള്‍ സമ്മാനാര്‍ഹരെ തിരഞ്ഞെടുക്കുകയും വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷത്തിനിടയില്‍ സമ്മാനാര്‍ഹരുടെ പേരുകള്‍ പ്രഖ്യാപിക്കുകയും സമ്മാനം വിതരണം നല്‍കുകയും ചെയ്യും.

ചിത്രങ്ങള്‍ അയക്കേണ്ട ഇ മെയ്ല്‍ ഐ.ഡി – wmasmile@gmail.com

കൂടുതല്‍ വിവരങ്ങള്‍ക്ക്: ലിജോ ജോണ്‍ – 516 946 2222.

chris_smi


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top