ന്യൂയോര്‍ക്ക്‌ സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ തിരുനാള്‍

image (2)ന്യൂയോര്‍ക്ക്‌: സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ ആണ്ടുതോറും നടത്തിവരുന്ന വി. പത്രോസ്‌, പൗലോസ്‌ ശ്ശീഹന്മാരുടെ ഓര്‍മ്മപ്പെരുന്നാള്‍ ജൂലൈ 4,5 (ശനി, ഞായര്‍) തീയതികളില്‍ ഭക്ത്യാഡംഭരപൂര്‍വ്വം ആഘോഷിക്കുന്നു.

പൗരസ്‌ത്യ കാതോലിക്കയും, മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ മോറാന്‍ മോര്‍ ബസേലിയോസ്‌ മാര്‍ത്തോമാ പൗലോസ്‌ ദ്വിതീയന്‍ ബാവാ തിരുമേനി ഞായറാഴ്‌ചത്തെ സന്ധ്യാപ്രാര്‍ത്ഥന നയിക്കും. ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോന്‍ മോര്‍ ക്രിസോസ്റ്റമോസ്‌ തിരുമേനി, വൈദീക ട്രസ്റ്റി ഫാ. ജോണ്‍ ഏബ്രഹാം കോനാട്ട്‌ എന്നിവരും മറ്റ്‌ നിരവധി വൈദീക ശ്രേഷ്‌ഠരും, സഭാ നേതാക്കന്മാരും തദവസരത്തില്‍ സന്നിഹിതരായിരിക്കും.

ജൂലൈ നാലിന്‌ ശനിയാഴ്‌ച വൈകുന്നേരം 4 മണിക്ക്‌ ഈവനിംഗ്‌ പ്രാര്‍ത്ഥന, ജൂലൈ 5-ന്‌ ഞായറാഴ്‌ച രാവിലെ 8 മണിക്ക്‌ പ്രഭാത പ്രാര്‍ത്ഥന, 9 മണിക്ക്‌ വിശുദ്ധ കുര്‍ബാന, 11 മണിക്ക്‌ ആഘോഷമായ റാസ. വൈകുന്നേരം 5.30-ന്‌ പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിക്ക്‌ വരവേല്‍പും തുടര്‍ന്ന്‌ സന്ധ്യാപ്രാര്‍ത്ഥനയും നടത്തപ്പെടും.

തിരുനാളിലും മറ്റ്‌ വിശുദ്ധ കര്‍മ്മാദികളിലും പങ്കെടുത്ത്‌ ധാരാളം ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ ഏവരേയും വികാരി ഫാ. തോമസ്‌ മാത്യു (845 634 2152), ട്രസ്റ്റി ബാബു കുര്യാക്കോസ്‌ (201 421 6205), സെക്രട്ടറി ജോര്‍ജ്‌ വര്‍ഗീസ്‌ (845 304 8844)ക്ഷണിക്കുന്നു

image (3) image (4)

Print Friendly, PDF & Email

Related posts

Leave a Comment