Flash News

ഉപതെരഞ്ഞെടുപ്പുകളില്‍ ഭരണകക്ഷികള്‍ക്ക് നേട്ടം

July 1, 2015 , സ്വന്തം ലേഖകന്‍

daily news thumpnailന്യൂദല്‍ഹി: മേഘാലയയിലെ ചോക്പോട് നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ബ്ളുബെല്‍ സങ്മക്ക് വിജയം. 2,550 വോട്ടിനാണ് നാഷനല്‍ പീപ്ള്‍സ് പാര്‍ട്ടിയിലെ ഫിലിപോള്‍ ഡി. മരാകിനെ ബ്ളുബെല്‍ തോല്‍പിച്ചത്. ഗാരോ നാഷനല്‍ കൗണ്‍സിലിന്‍െറ പ്രതിനിധി ക്ളിഫോര്‍ഡ് ആര്‍ മരാകിന്‍െറ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

ത്രിപുരയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് മണ്ഡലങ്ങളിലും സി.പി.എം സീറ്റ് നിലനിര്‍ത്തി. സുറുമ മണ്ഡലത്തില്‍ സി.പി.എമ്മിന്‍െറ അഞ്ജനാ ദാസ് 15,309 വോട്ടിന്‍െറ ഭൂരിപക്ഷത്തിനാണ് വിജയംകണ്ടത്. രണ്ടാംസ്ഥാനത്തുള്ള ബി.ജെ.പിയുടെ ആഷിശ് ദാസ് 7966 വോട്ട് നേടി. പ്രതാപ്ഘഡ് മണ്ഡലത്തില്‍ സി.പി.എമ്മിന്‍െറ രാമു ദാസ് 17326 വോട്ടിന്‍െറ ഭൂരിപക്ഷത്തില്‍ ബി.ജെ.പിയുടെ മൗസമി ദാസിനെ പരാജയപ്പെടുത്തി. രാമു ദാസ് 27,555 വോട്ട് നേടിയപ്പോള്‍ മൗസമി ദാസിന് 10,229 വോട്ടുകളാണ് നേടാനായത്. പട്ടികജാതി മണ്ഡലമായ രണ്ട് സ്ഥലത്തും കോണ്‍ഗ്രസിനെ പിന്തള്ളി ബി.ജെ.പി രണ്ടാംസ്ഥാനം നേടി.

മധ്യപ്രദേശിലെ ഗരോത് നിയമസഭ മണ്ഡലത്തില്‍ ബി.ജെ.പിയുടെ ചന്ദര്‍ സിങ് സിസോദിയക്ക് കോണ്‍ഗ്രസിന്‍്റെ സുഭാഷ് കുമാര്‍ സജോതിയയുടെ മേല്‍ 12,945 വോട്ടിന്‍്റ വിജയം. ബി.ജെ.പിയുടെ രാജേഷ് യാദവ് മരണപ്പെട്ട ഒഴിവിലേക്കാണ് ശനിയാഴ്ച തെരഞ്ഞെടുപ്പ് നടന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top