Flash News

പതിമൂന്നുകാരിയെ പീഡിപ്പിച്ച യുവാവിനും പെണ്‍കുട്ടിയുടെ മാതാവിനും ജീവപര്യന്തം

July 1, 2015 , സ്വന്തം ലേഖകന്‍

daily news thumpnailകൊച്ചി: പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിനും പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവിനും ജീവപര്യന്തം തടവ്. പെണ്‍കുട്ടിയെ പീഡിപ്പിച്ച ചേര്‍ത്തല തുറവൂര്‍ കുത്തിയതോട് നികര്‍ത്തില്‍ വീട്ടില്‍ റെജു, ഇതിന് ഒത്താശചെയ്ത് നല്‍കിയ പെണ്‍കുട്ടിയുടെ മാതാവ് പിറവം എടക്കാട്ടുവയല്‍ ചത്തെിക്കോട്ട് കര സ്വദേശിനി സെലീന എന്നിവരെയാണ് ശിക്ഷിച്ചത്. 2013ലാണ് കേസിനാസ്പദമായ സംഭവം. ഭാര്യയും കുട്ടികളുമുള്ള റെജു ഭര്‍ത്താവ് ഉപേക്ഷിച്ച സെലീനക്കൊപ്പം മരടിലെ വാടകവീട്ടില്‍ താമസിച്ച് വരുകയായിരുന്നു. സെലീനയുടെ ഇളയമകളും ഇവരോടൊപ്പമാണ് താമസിച്ചിരുന്നത്. ഒരുദിവസം സെലീന പുറത്തുപോയ സമയം റെജു പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് പീഡിപ്പിച്ചു.

പിന്നീട് സെലീന നിര്‍ബന്ധിച്ചും മകളെ റെജുവിന്‍െറ മുറിയിലാക്കി പീഡനത്തിന് ഒത്താശ ചെയ്തുവെന്നാണ് കേസ്. റെജുവിന്‍െറ ഭാര്യ കുട്ടികളുമായത്തെി മരടിലെ വീടിന് മുന്നില്‍ ബഹളമുണ്ടാക്കിയപ്പോഴാണ് നാട്ടുകാര്‍ പീഡന വിവരമറിയുന്നത്. നഗരസഭാ കൗണ്‍സിലറത്തെി വിവരമന്വേഷിച്ചപ്പോഴാണ് പീഡനവിവരം പെണ്‍കുട്ടി വെളിപ്പെടുത്തുന്നത്. തുടര്‍ന്ന,് പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്്. സൗത് സി.ഐ ജി. വേണുവിന്‍െറ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടന്നത്. തടവ് ശിക്ഷക്ക് പുറമെ ഇരുവരും 10,000 രൂപ വീതം പിഴ അടക്കാനും നിഷ്കര്‍ഷിച്ചിട്ടുണ്ട്. പീഡനം, ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള കുറ്റങ്ങള്‍ക്കാണ് ശിക്ഷ.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top