ശബരീനാഥന്‍ സത്യപ്രതിജ്ഞ ചെയ്തു

sabarinathanതിരുവനന്തപുരം: അരുവിക്കര എം.എല്‍.എ ആയി കെ.എസ്. ശബരീനാഥന്‍ ചുമതലയേറ്റു. ബുധനാഴ്ച രാവിലെ 9.30ന് സ്പീക്കര്‍ എന്‍. ശക്തന് മുമ്പാകെ ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. ഇതോടെ സഭയിലെ ഏറ്റവും പ്രായംകുറഞ്ഞ എം.എല്‍.എ ആയി 31കാരനായ ശബരീനാഥന്‍. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍, മറ്റുമന്ത്രിമാര്‍ എന്നിവരെ അഭിവാദ്യം ചെയ്തശേഷമായിരുന്നു സത്യപ്രതിജ്ഞ. മാതാവ് ഡോ. എം.ടി. സുലേഖ, ജ്യേഷ്ഠന്‍ കെ.എസ്. അനന്തപത്മനാഭന്‍, ജ്യേഷ്ഠത്തി വിഷ്ണുപ്രിയ, ഇളയമ്മ എം.ടി. സുജാത, ഇളയച്ഛന്‍ ജയപാലന്‍ എന്നിവര്‍ സ്പീക്കറുടെ ഗാലറിയില്‍ എത്തിയിരുന്നു. അടുത്ത ബന്ധുക്കളും ജി. കാര്‍ത്തികേയനോടൊപ്പമുണ്ടായിരുന്ന നിയമസഭാ ജീവനക്കാരും ഗാലറയില്‍ എത്തി.

മുന്‍സ്പീക്കറും പിതാവുമായ ജി. കാര്‍ത്തികേയന്‍ അന്തരിച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 10,128 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ശബരി നിയമസഭാംഗമാകുന്നത്. ഇതോടെ സഭയിലെ കക്ഷിനില 74-66 ആയി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment