Flash News

മഹാരാജാസ് കോളജിന്‍െറ സ്വയംഭരണാവകാശം: ചര്‍ച്ച അലസി

July 1, 2015 , സ്വന്തം ലേഖകന്‍

Maharajas.jpg.image.784.410തിരുവനന്തപുരം: സ്വയംഭരണാവകാശത്തിനെതിരെ എറണാകുളം മഹാരാജാസ് കോളജില്‍ നടക്കുന്ന സമരം ഒത്തുതീര്‍ക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം വിളിച്ചുചേര്‍ത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞു. ചര്‍ച്ചക്ക് സമരത്തിലുള്ള അധ്യാപക സംഘടനയായ എ.കെ.ജി.സി.ടിയുടെ സംസ്ഥാന നേതാക്കളെ ക്ഷണിക്കണമെന്ന് ചര്‍ച്ചക്കത്തെിയ എറണാകുളം ജില്ലാ ഭാരവാഹികളും യൂനിറ്റ് ഭാരവാഹികളും ആവശ്യപ്പെട്ടു. ഇവരുടെ സാന്നിധ്യത്തില്‍ പ്രശ്ന പരിഹാരമുണ്ടാകുമെങ്കില്‍ അതിന് തയാറാണെന്ന് അഡീഷനല്‍ ചീഫ് സെക്രട്ടറി അറിയിച്ചു.

സ്വയംഭരണം നടപ്പാക്കുമ്പോഴുള്ള സ്വാശ്രയ കോഴ്സുകളുടെ നടത്തിപ്പ്, ഫീസ്, സംവരണ മാനദണ്ഡങ്ങള്‍, പരീക്ഷാ നടത്തിപ്പിലെ സുതാര്യത, ജനാധിപത്യരഹിതമായി തെരഞ്ഞെടുക്കപ്പെടാന്‍ സാധ്യതയുള്ള സമിതികള്‍ തുടങ്ങിയവ സംബന്ധിച്ച ആശങ്കകള്‍ സമരക്കാര്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ അറിയിച്ചു. ഒന്നര മണിക്കൂറോളം നീണ്ട ചര്‍ച്ചക്ക് ഒടുവില്‍ ഉന്നയിക്കപ്പെട്ട ആശങ്കകള്‍ തുടര്‍ചര്‍ച്ചകളില്‍ പരിഗണിക്കാമെന്ന് ഡോ.കെ.എം. എബ്രഹാം പറഞ്ഞു. എന്നാല്‍, സ്വയംഭരണ പദവി പിന്‍വലിക്കണമെന്ന ആവശ്യം യോഗത്തില്‍ ഉന്നയിക്കപ്പെട്ടില്ല.

സ്വയംഭരണ പദവി അനുവദിച്ചതിനത്തെുടര്‍ന്ന് ഇടത് അധ്യാപക-വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ 50 ദിവസമായി കോളജില്‍ സമരം നടക്കുകയാണ്. അധ്യയനം ആരംഭിക്കാനാവാതെ വന്നതോടെയാണ് ചര്‍ച്ചക്ക് കളമൊരുങ്ങിയത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top