ഗാര്‍ലന്റ് (ഡാളസ്സ്) : മുന്‍ കേന്ദ്രമന്ത്രിയും പാര്‍ലമെന്റ് അക്കൗണ്ട്സ് കമ്മിറ്റി ചെയര്‍മാനും എറണാകുളത്ത് നിന്നുള്ള കോണ്‍ഗ്രസ്സ് എം.പിയുമായ പ്രൊഫസര്‍ കെ.വി തോമസിനും ദീപികാ പത്രം അസ്സോസിയേറ്റ് എഡിറ്ററും ഡെല്‍ഹി ബ്യൂറോ ചീഫുമായ ജോര്‍ജ്ജ് കള്ളിവയലിനും ജൂലായ് 8 ബുധനാഴ്ച വൈകീട്ട് 6.30ന് ഡാളസ്സില്‍ ഉജ്ജ്വല സ്വീകരണം നല്കുന്നു.
കേരളാ അസ്സോസിയേഷന് ഓഫ് ഡാളസ്സും ഇന്ത്യാ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യുക്കേഷന്‍ സെന്ററും സംയുക്തമായാണ് സ്വീകരണം സംഘടിപ്പിച്ചിരിക്കുന്നത്. കേരളാ അസ്സോസിയേഷന് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന സ്വീകരണ സമ്മേളനത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി അസ്സോസിയേഷന് പ്രസിഡന്റ് ബാബു സി. മാത്യു, സെക്രട്ടറി റോയ് കൊടുവത്ത് എന്നിവര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: റോയ് കൊടുവത്ത് (സെക്രട്ടറി, കേരളാ അസ്സോസിയേഷന് ഓഫ് ഡാളസ്സ്) – 972 569 7165, ഷിജു അബ്രഹാം (സെക്രട്ടറി, ഇന്ത്യാ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യുക്കേഷന്‍ സെന്റര്‍) – 214 929 3570.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply