Flash News

യു.ഡി.എഫ് തല്‍ക്കാലം വികസിപ്പിക്കില്ല

July 3, 2015 , സ്വന്തം ലേഖകന്‍

29TV_UDF_2130352fതിരുവനന്തപുരം: അരുവിക്കരയിലെ വിജയത്തിന്‍െറ സാഹചര്യത്തില്‍ യു.ഡി.എഫ് തല്‍ക്കാലം വികസിപ്പിക്കേണ്ടെന്ന് തീരുമാനം. സി.പി.ഐയെ യു.ഡി.എഫിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള വീക്ഷണം മുഖപ്രസംഗത്തിന്‍െറ വിവാദം കത്തിനില്‍ക്കുന്ന സാഹചര്യത്തിലാണ് മുന്നണി യോഗം ഇക്കാര്യം വിശദീകരിച്ചത്.

വരുന്ന തെരഞ്ഞെടുപ്പുകളിലും ജനങ്ങള്‍ യു.ഡി.എഫിനെ പിന്തുണക്കുമെന്നാണ് അരുവിക്കര ഉപതെരഞ്ഞെടുപ്പുഫലം നല്‍കുന്ന സൂചനയെന്ന് യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ പറഞ്ഞു. അരുവിക്കരയില്‍ യു.ഡി.എഫ് നേടിയ വിജയം മദ്യവും പണവും ഒഴുക്കിയാണെന്ന എല്‍.ഡി.എഫ് ആക്ഷേപം അതിരു കവിഞ്ഞതും വോട്ടര്‍മാരോടുള്ള നിന്ദയും ആണ്. പിറവം, നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പുകളിലും ഇതേ ആക്ഷേപമാണ് എല്‍.ഡി.എഫ് ഉന്നയിച്ചത്.

തെരഞ്ഞെടുപ്പ് നേരത്തേ നടത്തേണ്ട ആവശ്യമില്ല. മുന്നണി വിപുലീകരണം തല്‍ക്കാലം അജണ്ടയില്‍ ഇല്ല. എന്നാല്‍, നാളത്തെ കാര്യം പറയാന്‍ താന്‍ ജ്യോത്സ്യനുമല്ല. പണ്ട് തങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നപ്പോള്‍ സി.പി.ഐക്ക് മാന്യത ഉണ്ടായിരുന്നു. ഇപ്പോള്‍ അത്രത്തോളം ഇല്ലന്നാണ് മാധ്യമങ്ങളിലൂടെ മനസ്സിലാകുന്നത്.

സ്ഥാനാര്‍ഥി നിര്‍ണയം മുതലുള്ള മുന്നണിയുടെ കൂട്ടായ പ്രവര്‍ത്തനം, സ്ഥാനാര്‍ഥിയുടെ മികവ്, സി.പി.എമ്മിന്‍െറ അക്രമ രാഷ്ട്രീയത്തോടുള്ള എതിര്‍പ്പ്, സര്‍ക്കാറിന്‍െറ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍, മദ്യനയം, ബി.ജെ.പിയുടെ വര്‍ഗീയ നയത്തോടുള്ള എതിര്‍പ്പ്, അന്തരിച്ച ജി. കാര്‍ത്തികേയനോട് വോട്ടര്‍മാര്‍ക്കുള്ള സ്നേഹാദരവ് തുടങ്ങിയവയാണ് അരുവിക്കരയിലെ വിജയത്തിന് സഹായകമായത്. പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ യു.ഡി.എഫ് കെട്ടുറപ്പോടെ പ്രവര്‍ത്തിച്ചപ്പോള്‍ ഇടതുമുന്നണിയില്‍ അങ്ങനെയായിരുന്നില്ലന്ന് മാത്രമല്ല, അച്യുതാനന്ദനെയും പിണറായി വിജയനെയും ഒരുമിച്ച് വേദിയില്‍ കാണാനുള്ള അവസരംപോലും ഉണ്ടായില്ല. ഒരുവേദിയില്‍ ഒന്നിച്ചിരിക്കാനാവാത്തവിധം ഭിന്നതയുള്ളപ്പോള്‍ അവര്‍ക്ക് എങ്ങനെ വോട്ടുചെയ്യുമെന്നും തങ്കച്ചന്‍ ചോദിച്ചു.

അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍. ബാലകൃഷ്ണപിള്ളയും ഓഫിസ് മുഴുവന്‍ അഴിമതിയായതിനാല്‍ മന്ത്രിസ്ഥാനത്തു നിന്ന് നീക്കണമെന്ന് ബാലകൃഷ്ണപിള്ള കത്തുമുഖേന ആവശ്യപ്പെട്ട ഗണേഷ്കുമാറും ആണ് ഇടതുമുന്നണിയുടെ വേദികളില്‍ ഉണ്ടായിരുന്നത്. ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട പി.സി. ജോര്‍ജ് ആണ് അഴിമതിവിരുദ്ധ മുഖമായി അരുവിക്കരയില്‍ ഉണ്ടായിരുന്ന മറ്റൊരാള്‍. ഇടതുപക്ഷത്തിന്‍െറ അഴിമതിവിരുദ്ധ മുഖം കാപട്യമാണെന്ന് മനസ്സിലാക്കാന്‍ ഇത്രത്തോളം മതി. പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ കെ.ആര്‍. ഗൗരിയമ്മയും ചേര്‍ന്നു. ഇടതുമുന്നണിയില്‍ കയറിപ്പറ്റാനാണ് ഇവരെല്ലാം ശ്രമിച്ചതെങ്കിലും രക്ഷയില്ലാതായിരിക്കുകയാണ്.

ബി.ജെ.പിയുടെ മുന്നേറ്റം കണ്ടില്ലന്നു നടിച്ച് മുന്നോട്ടുപോകാനാവില്ലന്നതാണ് ഉപതെരഞ്ഞെടുപ്പു ഫലത്തില്‍ നിന്ന് പഠിക്കേണ്ട പാഠം. ഇടതുമുന്നണിയില്‍ നിന്നാണ് ബി.ജെ.പിയിലേക്ക് ഏറ്റവും കൂടുതല്‍ ഒഴുക്കുണ്ടായിട്ടുള്ളത്. കുറച്ച് വോട്ട് യു.ഡി.എഫിനും നഷ്ടപ്പെട്ടിട്ടുണ്ട്. ബി.ജെ.പിയെ വളര്‍ത്തുന്നത് സി.പി.എം ആണ്. അച്യുതാനന്ദന്‍ ഉള്‍പ്പെടെ ഇടതുപക്ഷത്തെ ഒരു നേതാവും ബി.ജെ.പിക്കെതിരെ ഒന്നും പറഞ്ഞില്ല. ബി.ജെ.പിയെ സി.പി.എം തലോടുന്ന സാഹചര്യത്തില്‍ അവരെ ശക്തമായി കോണ്‍ഗ്രസ് എതിര്‍ക്കും. അരുവിക്കരയില്‍ മുന്നണിക്കുണ്ടായ വോട്ടു ചോര്‍ച്ചയെപ്പറ്റി വിശദമായി പഠിക്കാന്‍ അവിടുത്തെ നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top