ട്രിനിറ്റി സ്പോര്‍ട്സിന് പുതിയ സാരഥികള്‍

trinity_sports

ഹ്യൂസ്റ്റണ്‍: ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവകയിലെ പ്രധാന സംഘടനകളിലൊന്നായ ട്രിനിറ്റി സ്പോര്‍ട്സിന്റെ പ്രഥമ പൊതുയോഗം കൂടി പുതിയ വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഇടവകയിലെ കായികപ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിച്ച് വിവിധ കായിക ഇനങ്ങള്‍ പരിശീലിപ്പിക്കുന്നതിനും പരിശീലിക്കുന്നതിനും ആയി ആരംഭിച്ച ട്രിനിറ്റി സ്പോര്‍ട്സ് ഭദ്രാസനത്തിലെ മറ്റ് ഇടവകകള്‍ക്ക് മാതൃകയാകുകയാണ്.

മേയ് 24ന് ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ ശുശ്രൂഷാനന്തരം കൂടിയ പൊതുയോഗത്തില്‍ വികാരി റവ. കൊച്ചുകോശി എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. അച്ഛന്റെ പ്രാര്‍ത്ഥനയോടുകുടി ആരംഭിച്ച യോഗത്തില്‍ സംഘടനയുടെ നടത്തിപ്പിനാവശ്യമായ നിയമാവലി എബ്രഹാം ജോര്‍ജ്ജ് അവതരിപ്പിച്ചു.

തുടര്‍ന്ന് പുതിയ വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. റവ. കൊച്ചുകോശി എബ്രഹാം (പ്രസിഡന്റ്), എബ്രഹാം ജോര്‍ജ്ജ് (വൈസ് പ്രസിഡന്റ്), ഷാജന്‍ ജോര്‍ജ്ജ് (സെക്രട്ടറി), ക്രിസ്റ്റോ വര്‍ഗീസ് (ജോ. സെക്രട്ടറി), തോമസ് ഇടിക്കുള (ട്രഷറര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.

വിവിധ സ്പോര്‍ട്സ് വിഭാഗങ്ങളെ പ്രതിനിധീകരിച്ച് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് വിനോദ് ചെറിയാന്‍ (വോളിബോള്‍), അജയ് മാത്യു (ബാസ്ക്കറ്റ് ബോള്‍), ഷെറി തോമസ് (ക്രിക്കറ്റ്), ദാനിയേല്‍ യോഹന്നാന്‍ (‌ഷട്ടില്‍ ബാഡ്മിന്റണ്‍), ഷെറി ജെറി (വനിതാ പ്രതിനിധി), ജോണ്‍സണ്‍ മാത്യു, റയാന്‍ മാത്യു എന്നിവരെ തിരഞ്ഞെടുത്തു. അസ്സിസ്റ്റന്റ് വികാരി റവ. മാത്യു ഫിലിപ്പിന്റെ പ്രാര്‍ത്ഥനയോടെ യോഗം സമാപിച്ചു.

ഹൃസ്വസന്ദര്‍ശനാര്‍ത്ഥം ജൂണ്‍ 28 ഞായറാഴ്ച ഇടവയില്‍ എത്തിച്ചേര്‍ന്ന മാര്‍ത്തോമാ സഭയുടെ പരമാദ്ധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാപ്പൊലീത്തയെ ട്രിനിറ്റി സ്പോര്‍ട്ട്സ് പ്രവര്‍ത്തകര്‍ സന്ദര്‍ശിക്കുകയും അഭിവന്ദ്യ തിരുമേനി ഈ നല്ല ഉദ്യമത്തിന് എല്ലാ ഭാവുകങ്ങളും ആശംസിക്കുകയും ചെയ്തു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment