വാഷിംഗ്ടണ്‍: അമേരിക്കന്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ജൂലായ് 4 ശനിയാഴ്ച ഭീകരാക്രമണ സാധ്യതയുള്ളതായി ഹോംലാന്റ് സെക്യൂരിറ്റി ദേശവ്യാപകമായി മുന്നറിയിപ്പ് നല്കി.
ഈയിടെ ടുണീഷ്യ, ഫ്രാന്‍സ്, കുവൈറ്റ് എന്നീ രാജ്യങ്ങളില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ നടത്തിയ ഭീകരാക്രമണത്തില്‍ ആയിരങ്ങള്‍ കൊല്ലപ്പെട്ട പാശ്ചാത്തലത്തിലാണ് ഹോംലാന്റ് സെക്യൂരിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
ഏത് അടിയന്തിര സാഹചര്യവും അഭിമുഖീകരിക്കുവാന്‍ രാജ്യം സുസജ്ജമാണെന്ന് ഹോംലാന്റ് സെക്യൂരിറ്റി സെക്രട്ടറി ജെ. ജോണ്സണ് ഇന്നലെ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു. ജൂലായ് 4ന് സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്ന പ്രാദേശിക ഭരണകൂടങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ധേഹം നിര്‍ദ്ദേശിച്ചു.
1776ല്‍ ഗ്രേറ്റ് ബ്രിട്ടന്റെ ആധിപത്യത്തില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിച്ച അമേരിക്ക ലോകരാഷ്ട്രങ്ങളുടെ ഇടയില്‍ പ്രബല ശക്തിയായി മാറിയിരിക്കുന്നു. ജൂലായ് 4ന് സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്കായി രാജ്യം ഒരുങ്ങിക്കഴിഞ്ഞു.