പ്രവാസി മലയാളി ഫെഡറേഷന്‍ ഡാളസ്സ് പ്രവര്‍ത്തക യോഗം ജൂലായ് 11 ശനിയാഴ്ച

pmf logoഗാര്‍ലന്റ്: ഡാളസ് മെട്രൊപ്ലെക്സ് പ്രവാസി മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകയോഗം ജൂലായ് 11 ശനിയാഴ്ച വൈകുന്നേരം 6.30ന് ചേരുന്നതാണെന്ന് സെക്രട്ടറി സിജു വി. ജോര്‍ജ്ജ് അറിയിച്ചു.

ഗാര്‍ലന്റ് ബെല്‍റ്റ് ലൈന്‍ കിയാ റെസ്റ്റൊറന്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന യോഗത്തില്‍ പ്രസിഡന്റ് തോമസ് രാജന്‍ അദ്ധ്യക്ഷത വഹിക്കും.

ആഗസ്റ്റ് 5, 6, 7 തിയ്യതികളില്‍ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന പ്രവാസി മലയാളി ഫെഡറേഷന്‍ ആഗോള സമ്മേളന പരിപാടികളെ കുറിച്ച് ഗ്ലോബല്‍ ട്രഷറര്‍ പി.പി ചെറിയാന്‍ യോഗത്തില്‍ വിശദീകരിക്കും.

ഡാളസ്, ഗാര്‍ലന്റ്, മസ്കിറ്റ്, സണ്ണി വെയ്ല്‍ വിദ്യാഭ്യാസ ജില്ലകളില്‍ നിന്നും ഉയര്‍ന്ന മാര്‍ക്കോടെ ഹൈസ്കൂള്‍ ഗ്രാജുവേറ്റ് ചെയ്ത വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നതിനെ കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.

ഡി.എഫ്.ഡബ്ല്യു മെട്രൊപ്ലെക്സിലെ പ്രവാസി മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകരും അനുഭാവികളും യോഗത്തില്‍ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

Print Friendly, PDF & Email

Related News

Leave a Comment