പ്രതാപ് പോത്തനെതിരെ ജയറാം താരസംഘടനയില്‍ പരാതി നല്‍കി

Jayaram-Prathap-pothanകൊച്ചി: ഫേസ്‌ബുക്കിലൂടെ തന്നെയും മകന്‍ കാളിദാസിനെയും പ്രതാപ് പോത്തന്‍ അപമാനിച്ചതിനെതിരെ ജയറാം രംഗത്ത്. താരസംഘടനയായ അമ്മയ്ക്കാണ് ജയറാം പരാതി നല്കിയത്. നിയമപരമായി ഈ പ്രശ്നം കൈകാര്യം ചെയ്യാന്‍ തനിക്ക് താല്‍പര്യമില്ലെന്നും ജയറാം പറഞ്ഞു.

സിനിമ രംഗത്തു നിന്നുള്ള ആളാണ് പ്രതാപ് പോത്തന്‍. ഇക്കാരണത്താലാണ് അമ്മയ്ക്ക് പരാതി നല്‍കുന്നതെന്നും ജയറാം പറഞ്ഞു. അതേസമയം, എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് അമ്മ. ഇതിനായി നെടുമുടി വേണുവിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നെടുമുടി ഇതില്‍ പരാജയപ്പെട്ടാല്‍ അമ്മ തന്നെ നേരിട്ട് പ്രശ്നത്തില്‍ ഇടപെടാനാണ് തീരുമാനം.

തന്നെയും കുടുംബാംഗങ്ങളെയും അധിക്ഷേപിക്കുന്നതാണ് പ്രതാപ് പോത്തന്റെ ഫേസ്ബുക്ക് പോസ്റ്റ്. തന്റെ അഭ്യുദയ കാംക്ഷികള്‍ക്കിടയിലും ആരാധകര്‍ക്കിടയിലും ഈ പോസ്റ്റ് തെറ്റിദ്ധാരണ ഉണ്ടാക്കിയതായും ജയറാം പറഞ്ഞു.

വെളുത്ത നിറമുള്ള മന്ദബുദ്ധിയെന്നായിരുന്നു ജയറാമിനെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പ്രതാപ് വിശേഷിപ്പിച്ചത്. സംസ്കാര ശൂന്യനായ ജയറാമിന് പത്മശ്രീ കിട്ടിയെന്നറിഞ്ഞപ്പോള്‍ ചിരിയാണ് വന്നതെന്നും പ്രതാപ് പോത്തന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment