Flash News
ആരാണീ മുംതാസ് അലി ഖാന്‍?; പിണറായി വിജയനോടുള്ള പക തീര്‍ക്കാന്‍ വര്‍ഗീയത പരത്തി അന്തരീക്ഷം മലിനമാക്കാരുതെന്ന് കെ ടി ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്   ****    ഓട്ടോ ഡ്രൈവറുടെ സദാചാര ഗുണ്ടായിസം വിദ്യാര്‍ത്ഥിക്കെതിരെ; പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ നടുറോഡിലിട്ട് മര്‍ദ്ദിച്ചു   ****    ന്യൂനപക്ഷങ്ങളെ അമിതമായി വ്യാമോഹിപ്പിച്ച് വോട്ടു നേടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് മന്ത്രി തോമസ് ഐസക്   ****    തദ്ദേ​ശ സ്വയംഭരണ തെര​ഞ്ഞെ​ടുപ്പില്‍ ബിജെപി തൂത്തുവാരിയത് കോണ്‍ഗ്രസിനെ ഞെട്ടിച്ചു; കോണ്‍ഗ്രസില്‍ നിന്ന് കൂട്ട രാജി   ****    ഡാളസ് കൗണ്ടിയില്‍ 42 കോവിഡ്-19 മരണം കൂടി   ****   

വ്യാജ ബോംബ് ഭീഷണി; തുര്‍ക്കി വിമാനം ഡല്‍ഹിയിലിറക്കി

July 8, 2015 , സ്വന്തം ലേഖകന്‍

thurky planeന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് തുര്‍ക്കി എയര്‍ലൈന്‍സ് വിമാനം അടിയന്തരമായി ഡല്‍ഹിയിലിറക്കി. പരിശോധനയില്‍ ഒന്നും കണ്ടത്തൊന്‍ കഴിയാത്ത സാഹചര്യത്തില്‍ വിമാനത്തിന് യാത്ര തുടരാന്‍ അധികൃതര്‍ അനുമതി നല്‍കി.

ചൊവ്വാഴ്ച ബാങ്കോക്കില്‍ നിന്ന് ഈസ്തംബൂളിലേക്ക് പോയ എയര്‍ബസ് 330 വിമാനമാണ് ബോംബ് ഭീഷണിയെ തുടര്‍ന്ന് അടിയന്തരമായി ഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കിയത്. വിമാനത്തിന്‍െറ ശുചിമുറിയിലെ കണ്ണാടിയില്‍ ലിപ്സ്റ്റിക്കുകൊണ്ട് എഴുതിയ ഭീഷണി സന്ദേശം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പൈലറ്റ് നാഗ്പൂരിലെ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ വിവരം അറിയിക്കുകയായിരുന്നു. ചരക്ക് സൂക്ഷിക്കുന്നിടത്ത് ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. തുടര്‍ന്ന് വിമാനം ഡല്‍ഹിയിലേക്ക് തിരിച്ചുവിട്ടു.

അഗ്നിശമന യൂനിറ്റുകളും ഡോഗ് സ്ക്വാഡും ഉള്‍പ്പെടെ അടിയന്തര സാഹചര്യം നേരിടാന്‍ തയാറെടുപ്പ് നടത്തിയാണ് വിമാനം ഇറക്കിയത്. 144 യാത്രക്കാരും 13 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെ പുറത്തിറക്കിയ ശേഷം വിമാനം ഒഴിഞ്ഞ സ്ഥലത്തേക്ക് നീക്കി പരിശോധന നടത്തി. സന്ദേശം എഴുതിയത് ആരെന്ന് കണ്ടത്തൊന്‍ യാത്രക്കാരെയും ചോദ്യംചെയ്തു. എന്നാല്‍, സംശയകരമായ ഒന്നും കണ്ടത്തൊനായില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top