തിളച്ച സാമ്പാര്‍ മുഖത്തുവീണ് വിദ്യാര്‍ഥിക്ക് പൊള്ളലേറ്റു

sambar burn boyകോട്ടയം: സ്കൂളിലെ ഉച്ചഭക്ഷണ വിതരണത്തിന് സാമ്പാര്‍ കൊണ്ടുവരുന്നതിനിടെ വിദ്യാര്‍ഥിയുടെ മുഖത്തുവീണ് പൊള്ളലേറ്റു. കടമ്മനിട്ട ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി അനന്തുകുമാറിനാണ് (14) മുഖത്തും കഴുത്തിനും സാരമായി പൊള്ളലേറ്റത്.

സ്കൂളിന് സമീപത്തെ കഞ്ഞിപ്പുരയില്‍നിന്ന് തയാറായ ഉച്ചഭക്ഷണം എടുത്തുകൊണ്ടുവരാന്‍ അധ്യാപകര്‍ നിര്‍ദേശിച്ചു. ഇതനുസരിച്ച് ഭക്ഷണം ക്ലാസിലേക്ക് കൊണ്ടുവരുന്നതിനിടെ അനന്തു സാമ്പാര്‍ തൊട്ടിയുമായി മറിഞ്ഞു വീഴുകയായിരുന്നു. തിളച്ച സാമ്പാര്‍ വീണ് മുഖം പൊള്ളിയ അനന്തുവിനെ അധ്യാപകര്‍ ഉടന്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. എന്നാല്‍, ചൊവ്വാഴ്ച മുഖത്തിന്‍െറയും കഴുത്തിന്‍െറയും ഒരുവശം പൊള്ളി അടര്‍ന്ന് വീണതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ വീണ്ടും എത്തിക്കുകയായിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment