വ്യാജ ‘പ്രേമം’: കുട്ടികള്‍ നിരപരാധികളെന്ന് നാട്ടുകാര്‍

premamകൊല്ലം: ഇന്‍റര്‍നെറ്റില്‍ ‘പ്രേമം’ സിനിമ അപ്ലോഡ് ചെയ്ത സംഭവത്തില്‍ സിനിമയിലെ ഉന്നതരാണെന്നും ഒന്നുമറിയാത്ത കുട്ടികളെ കരുവാക്കുകയാണെന്നും പിടിയിലായ വിദ്യാര്‍ഥിയുടെ നാട്ടുകാര്‍. മൊബൈലില്‍ വന്ന സിനിമ കമ്പ്യൂട്ടറില്‍ അപ്ലോഡ് ചെയ്തെന്ന കാരണത്താലാണ് പിടിച്ചുകൊണ്ടുപോയത്. ഇതിനു പിന്നില്‍ ഉന്നത ലോബികളാണ്. അവരെ പിടികൂടി കര്‍ശന നടപടിയെടുക്കണം -പിടിയിലായ വിദ്യാര്‍ഥിയുടെ മാതാവ് പറയുന്നു.

കേസിന്‍െറ ചുമതലയുള്ള ആന്‍റി പൈറസി സെല്‍ ഡിവൈ.എസ്.പി എം. ഇഖ്ബാലിന്‍െറ നേതൃത്വത്തിലുള്ള പതിനഞ്ചംഗ പൊലീസ് സംഘം ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നിനാണ് കിളികൊല്ലൂര്‍ സ്റ്റേഷന്‍ പരിധിയിലത്തെിയത്. സംഘം വിളിച്ചുണര്‍ത്തി കാര്യം ധരിപ്പിച്ച് മകനെ കൊണ്ടുപോവുകയായിരുന്നെന്ന് വീട്ടുകാര്‍ പറയുന്നു.

കുട്ടികള്‍ക്ക് സിനിമ എങ്ങനെ കിട്ടിയെന്ന് അന്വേഷിക്കണം. അപ്ലോഡ് ചെയ്തെന്ന് പറയുന്ന ചിത്രം സെന്‍സര്‍ ബോര്‍ഡിന് നല്‍കിയ പകര്‍പ്പിന് സാമ്യമുള്ളതാണെന്ന് അധികൃതര്‍ പറയുമ്പോള്‍ എങ്ങനെ അത് ചോര്‍ന്നെന്ന് അന്വേഷിക്കണമെന്നും വീട്ടുകാര്‍ ആവശ്യപ്പെടുന്നു.

Print Friendly, PDF & Email

Leave a Comment