ക്രൈം ത്രില്ലറിനെ വെല്ലുന്ന വ്യാപം അഴിമതിയുടെ ഞെട്ടിക്കുന്ന രഹസ്യങ്ങള്‍ പുറത്തുവരുന്നു; നമ്രത ദമാറിന്റേത് കൊലപാതകം

IndiaTvd39094_namrata-damorഭോപ്പാല്‍: മധ്യപ്രദേശിലെ വ്യാപം അഴിമതി കേസില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പത്തൊമ്പതുകാരി മെഡിക്കല്‍ വിദ്യാര്‍ഥിനി നമ്രത ദമാറിന്‍റെ മരണം കൊലപാതകമെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണ സംഘം അട്ടിമറിച്ചു. 2012 ജനുവരിയിലാണ് നമ്രതയെ റെയ്ല്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളുടെ മരണം കൊലപാതകമെന്നു അന്നു തന്നെ മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും സമാന വെളിപ്പെടുത്തലാണ് ഉണ്ടായത്. എന്നാല്‍, പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആദ്യം ആത്മഹത്യയെന്നും പിന്നീട് ട്രെയ്നില്‍ നിന്നു വീണു മരിച്ചുവെന്നും കണ്ടെത്തി കേസ് അവസാനിപ്പിക്കുകയായിരുന്നു. മാതാപിതാക്കളുടെ പരാതിയില്‍ തുടര്‍നടപടിയും ഉണ്ടായില്ല.

ഈ കേസുമായി ബന്ധപ്പെട്ട് നമ്രതയുടെ അച്ഛനുമായി അഭിമുഖം നടത്തിയ മാധ്യമ പ്രവര്‍ത്തകന്‍ അക്ഷയ് സിങ് ആകസ്മികമായി മരണപ്പെട്ടതോടെയാണ് കേസ് വീണ്ടും വിവാദമായത്. നമ്രതയുടെ മരണം കൊലപാതകമെന്നു വ്യക്തമായ തെളിവുകളോടെയാണു പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തയാറാക്കിയിരിക്കുന്നത്. മുഖത്ത് നഖം കൊണ്ട് മുറിവേറ്റിരുന്നുവെന്നും ബലപ്രയോഗത്തിലൂടെയുള്ള ശ്വാസതടസമാണ് മരണകാരണമെന്നും വ്യക്തമാക്കിയിരുന്നു. ആത്മഹത്യയുടെ സൂചനപോലും പറയുന്നില്ല. ഫൊറന്‍സിക് മെഡിസിന്‍ വിഭാഗത്തിലെ ഡോ. ബി.ബി. പുരോഹിത്, മെഡിക്കല്‍ ഓഫിസര്‍ ഡോ. ഒ.പി. ഗുപ്ത, ഗൈനക്കോളജിസ്റ്റ് ഡോ. അനിത ജോഷി എന്നിവരാണ് റിപ്പോര്‍ട്ടില്‍ ഒപ്പിട്ടിരിക്കുന്നത്.

പോസ്റ്റ്മോര്‍ട്ടത്തിന്‍റെ പ്രാഥമിക റിപ്പോര്‍ട്ടിലോ അന്തിമ റിപ്പോര്‍ട്ടിലോ ഒരിടത്തു പോലും മരണം ആത്മഹത്യയാണെന്നു രേഖപ്പെടുത്തിയിട്ടില്ലെന്നു ഡോ. പുരോഹിത് പറഞ്ഞു. എന്നാല്‍, പെണ്‍കുട്ടിയുടെ മുഖത്ത് മൂന്നു സ്ഥലത്ത് നഖംകൊണ്ടു മുറിവേറ്റത് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം. വിവാദം പുതിയ വഴിത്തിരിവിലെത്തിയ സാഹചര്യത്തില്‍ നമ്രതയുടെ മരണം വീണ്ടും അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയാറായേക്കുമെന്നും റിപ്പോര്‍ട്ട്.

namrataA

Print Friendly, PDF & Email

Leave a Comment