ദേശീയഗാനവും വിവാദത്തില്‍; ‘അധിനായക’ക്കു പകരം ‘മന്‍ മംഗള്‍ ഗയെ’ എന്നാക്കണമെന്ന് രാജസ്ഥാന്‍ ഗവര്‍ണര്‍

kalyansingh--621x414ജയ്‌പൂര്‍: ദേശീയ ഗാനം ജനഗണമനയില്‍ നിന്നും “അധിനായക” എന്ന പദം ഒഴിവാക്കണമെന്നു രാജസ്ഥാന്‍ ഗവര്‍ണര്‍ കല്ല്യാണ്‍ സിങ്. അധികാരി, ഭരണാധികാരി എന്നീ അര്‍ഥങ്ങള്‍ വരുന്ന “അധിനായക” എന്ന പദം ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെ സൂചിപ്പിക്കുന്നതാണ്.

അധിനായക എന്നതു മാറ്റി മംഗള്‍ അഥവാ മംഗളാശംസകള്‍ എന്ന പദം ഉപയോഗിക്കണമെന്നാണു കല്ല്യാണ്‍ സിങ് അഭിപ്രായപ്പെട്ടത്. രാജസ്ഥാന്‍ സര്‍വകലാശാലയിലെ ബിരുദ ദാനചടങ്ങില്‍ പങ്കെടുത്തു സംസാരിക്കവെയാണ് കല്ല്യാണ്‍ സിങ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. “ദേശീയ ഗാനത്തിന്‍റെ രചിയിതാവ് രബീന്ദ്രനാഥ ടഗോറിനെ ബഹുമാനിക്കുന്നു. എന്നാല്‍ ‘അധിനായക ജയ് ഹെ’ എന്നത് ബ്രിട്ടീഷ് ഭരണത്തെ പുകഴ്ത്തുന്നതാണ്. ആ വാക്ക് മാറ്റി ‘ജന ഗണ മന്‍ മംഗള്‍ ഗയെ’ എന്നാക്കുന്നതാണ് ഉചിതം”- കല്ല്യാണ്‍ സിങ് പറഞ്ഞു.

കല്യാണ്‍ സിങ്ങിന്‍റെ പ്രസ്താവനയ്ക്കെതിരേ പ്രതിഷേധവുമായി ബിജെപി നേതാവും ത്രിപുര ഗവര്‍ണറുമായ തഥാഗത റോയി രംഗത്തെത്തി. സ്വാതന്ത്ര്യം ലഭിച്ച് 67 വര്‍ഷം കഴിഞ്ഞു.
അധിനായക എന്ന പദം എങ്ങനെയാണു ബ്രിട്ടീഷ് ഭരണത്തെ പുകഴ്ത്തുന്നത്? ദേശീയ ഗാനം തിരുത്തുക എന്നത് ശരിയായ കാര്യമാണു തനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

1911 മുതല്‍ ജനഗണമനയുമായി ബന്ധപ്പെട്ട് വാദമുയരുന്നുണ്ട്. എന്നാല്‍ ഗാനത്തിലെ വാക്കുകള്‍ മാറ്റാന്‍ വിസമ്മതിച്ച് 1937 ല്‍ ടഗോര്‍ അധികൃതര്‍ക്കു കത്ത് നല്‍കുകയായിരുന്നു.

Print Friendly, PDF & Email

Leave a Comment