വെടി മരുന്ന് മാറില്‍ വെച്ച് തീ കൊളുത്തിയ പോസ്റ്റല്‍ ജീവനക്കാരന്‍ കൊല്ലപ്പെട്ടു

1111കൊളമ്പസ് (‌ടെക്സസ്സ്) : ടെക്സസ്സില്‍ നിന്നുള്ള പോസ്റ്റല്‍ ജീവനക്കാരന്‍ ജെസ്റ്റിന്‍ ബാര്‍ടെക് (30) കൊളമ്പസ് ഫിഷിംഗ് സ്പോട്ടില്‍ മിഡിവല്‍ നൈറ്റ് എന്ന വെടി മരുന്ന് മാറില്‍ വെച്ച് തീ കൊളുത്തിയതിനെ തുടര്‍ന്നുണ്ടായ പൊട്ടിത്തെറിയില്‍ കൊല്ലപ്പെട്ടു.

ജൂലായ് 7 ചൊവ്വാഴ്ച പുലര്‍ച്ചെ 1.30നായിരുന്നു സംഭവം. സംഭവത്തില്‍ ഗുരുതരമായി പരുക്കേറ്റ ജസ്റ്റിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കുവാനായില്ല. 3 വയസ്സുള്ള കുട്ടിയുടെ പിതാവാണ് ജസ്റ്റിന്‍.

ജൂലായ് 4ന് അമേരിക്കന്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ പങ്കെടുത്ത് മദ്യലഹരിയില്‍ തലയില്‍ വെടി മരുന്ന് വെച്ച് തീ കൊളുത്തിയതിനെ തുടര്‍ന്ന് 22 വയസ്സുള്ള ഡിവോണ്‍ സ്റ്റാപിള്‍സ് കൊല്ലപ്പെട്ട സംഭവം മയിന്‍ സിറ്റിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് മൂന്ന് ദിവ്സങ്ങള്‍ക്ക് ശേഷം ടെക്സസ്സില്‍ നിന്നാണ് പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

ജസ്റ്റിന്റെ മരണത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് കൊളമ്പസ് പോലീസ് അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment