Flash News

എം.വി ജയരാജന്‍ പൊലീസ് സ്റ്റേഷന്‍െറ ഗേറ്റ് തള്ളിത്തുറന്നു

July 9, 2015 , സ്വന്തം ലേഖകന്‍

21646_650466കണ്ണൂര്‍: ഡി.ഇ.ഒ ഓഫിസ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് പൊലിസ് സ്റ്റേഷനില്‍ സംഘര്‍ഷം. പ്രതിഷേധവുമായത്തെിയ സംസ്ഥാന സമിതിയംഗം എം.വി ജയരാജന്‍െറ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷന്‍െറ ഗേറ്റ് ബലം പ്രയോഗിച്ച് തള്ളിത്തുറന്നു.

എസ്.എഫ്.ഐ ജില്ലാ പ്രസിഡന്‍റ് കൂടിയായ മുഹമ്മദ് അഫ്സലിനെയാണ് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം എസ്.എഫ്.ഐ മാര്‍ച്ചിനിടെ പൊലീസിനെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതിയാക്കിയാണ് അറസ്റ്റ് നടത്തിയത്. വിവരമറിഞ്ഞത്തെിയ സി.പി.എം നേതാക്കള്‍ അഫ്സലിനെ പൊലീസ് വലിച്ചിഴച്ച് സ്റ്റേഷനില്‍ കയറ്റിയശേഷം നാഭിക്ക് ചവിട്ടി വീഴ്ത്തിയെന്നും ഇതിന് ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് സ്റ്റേഷന്‍െറ പടിക്കല്‍ കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു.

കെ.പി. സഹദേവന്‍, എം. സുരേന്ദ്രന്‍, വി. ശിവദാസന്‍, എം. ഷാജര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്. പ്രതിഷേധം ഒരുമണിക്കൂറോളം നീണ്ടിട്ടും പൊലീസിന്‍െറ ഭാഗത്തു നിന്ന് അനുനയനീക്കം ഉണ്ടാകാഞ്ഞപ്പോഴാണ് എം.വി. ജയരാജന്‍, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്‍റ് ബിജു കണ്ടക്കൈ എന്നിവരത്തെിയത്. പൊലീസ് സ്റ്റേഷന് മുന്നില്‍ ധര്‍ണ നടത്തുന്നതായി അറിയിച്ച നേതാക്കള്‍ പിന്നീട് പൊലീസുമായി ബലപ്രയോഗം നടത്തി ഗേറ്റ് തള്ളിത്തുറന്നു.

പിന്നീട് ജില്ലാ പൊലീസ് മേധാവി ഉണ്ണിരാജ, സി.ഐ ആസാദ്, എസ്.ഐ സനല്‍ എന്നിവര്‍ നേതാക്കളുമായി ചര്‍ച്ച നടത്തി. അഫ്സലിനെ ആക്രമിച്ച പൊലീസുകാരെ സിസിടിവി ദൃശ്യങ്ങള്‍ നോക്കി കണ്ടത്തെിയശേഷം നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് നേതാക്കള്‍ പിരിഞ്ഞു പോയത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top