ചാരക്കേസ്: നമ്പി നാരായണന്‍ വീണ്ടും സുപ്രീംകോടതിയില്‍

downloadന്യൂഡല്‍ഹി: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണന്‍ നല്‍കിയ ഹരജിയില്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാറിനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും നോട്ടീസയച്ചു. മുന്‍ എ.ഡി.ജി.പിയും വിവരാവകാശ കമീഷണറുമായ സിബി മാത്യൂസ്, എസ്.പിമാരായിരുന്ന ജോഷ്വ, വിജയന്‍ എന്നിവര്‍ക്കാണ് ജസ്റ്റിസുമാരായ ദീപക് മിശ്ര, പി.സി. പന്ത് എന്നിവരടങ്ങുന്ന ബെഞ്ച് നോട്ടീസയച്ചത്.

കേസ് അന്വേഷണത്തിന്‍െറ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ഹൈകോടതി സിംഗ്ള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നെങ്കിലും അത് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. സി.ബി.ഐ നടത്തിയ അന്വേഷണത്തിന്‍െറ അടിസ്ഥാനത്തിലായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ സിംഗ്ള്‍ ബെഞ്ച് നിര്‍ദേശിച്ചത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment