തിരുവനന്തപുരം: ആഗോള മലയാളികളുടെ പ്രമുഖ സംഘടനയായ പ്രവാസി മലയാളി ഫെഡറേഷന് (പി.എം.എഫ്) ന്റെ വാര്‍ഷിക കണ്‍വെന്‍ഷനായ ‘പ്രവാസി മലയാളി കുടുംബസംഗമം 2015’ന്റെ ഒരുക്കങ്ങള്‍ കനകക്കുന്നില്‍ ആരംഭിച്ചുകഴിഞ്ഞതായി ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ അറിയിച്ചു.
പ്രമുഖ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കളും, പ്രവാസി മലയാളി ഫെഡറേഷന്റെ ആഗോള പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കും. ഓഗസ്റ്റ് 5,6,7 തീയതികളിലാണ് പരിപാടികള്‍ നടക്കുക. 5,6 തീയതികളിലുള്ള പരിപാടികള്‍ സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി ഹാളിലും, ഓഗസ്റ്റ് 7-ന് നടക്കുന്ന അന്താരാഷ്ട്ര ബിസിനസ് മീറ്റും സമാപന സമ്മേളനവും കനകക്കുന്ന് കൊട്ടാരത്തിന്റെ കോണ്‍ഫറന്‍സ് ഹാളിലുമാണ് ക്രമീകരിച്ചിരിക്കുന്നത്.
ഈ പരിപാടികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് മാത്യു പനച്ചിക്കല്‍: 91-965-6012399; 91-974-740-9309 (ഇന്ത്യ) നമ്പറുകളില്‍ ബന്ധപ്പെടുക.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news