പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ രണ്ടാനച്ഛന്‍ പീഡിപ്പിച്ചു

rapeകോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛനെതിരെ കേസ്. 15 വയസ്സുകാരിയായ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായത്. കോഴിക്കോട് തിരുവമ്പാടി സ്വദേശി മത്തേപറമ്പില്‍ ബാലകൃഷ്ണനെതിരെയാണ് പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തിരിക്കുന്നത്. ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണെന്നാണ് വിവരം. പാലത്തിങ്ങലെ ക്വാര്‍ട്ടേഴ്സില്‍ പെണ്‍കുട്ടിയും മാതാവും ഇയാള്‍ക്കൊപ്പം താമസിച്ചുവരികയാണ്.

വിദ്യാലയങ്ങളില്‍ ജുവനൈല്‍ ഹോമിന്‍െറ കീഴില്‍ ആരംഭിച്ച സ്കൂള്‍ സ്ക്രീനിങ് ടെസ്റ്റിലാണ് പെണ്‍കുട്ടി താന്‍ ഒന്നിലധികം തവണ പീഡനത്തിനിരയായതായി പരാതിപ്പെട്ടത്. തുടര്‍ന്ന് മലപ്പുറത്ത് നിന്നത്തെിയ ചൈല്‍ഡ് ലൈന്‍ അധികൃതരുടെ നിര്‍ദേശമനുസരിച്ചാണ് ബാലകൃഷ്ണനെതിരെ കേസെടുത്തത്.

Print Friendly, PDF & Email

Related News

Leave a Comment