Flash News

പൂവത്തൂര്‍ ഫാമിലി അസ്സോസിയേഷന്‍ ഓവര്‍സീസ് ചാപ്റ്റര്‍ മൂന്നാമത് പുനഃസംഗമം 24, 25, 26 തീയ്യതികളില്‍ ന്യൂയോര്‍ക്കില്‍

July 11, 2015 , ജോര്‍ജ്ജ് തുമ്പയില്‍

mdnന്യൂയോര്‍ക്ക്: പൂവത്തൂര്‍ ഫാമിലി അസ്സോസിയേഷന്റെ വിദേശങ്ങളില്‍ താമസിക്കുന്ന കുടുംബാംഗങ്ങളുടെ കൂട്ടായ്മയായ ‘പൂവത്തൂര്‍ ഫാമിലി അസോസിയേഷന്‍ ഓവര്‍സീസ് ചാപ്റ്റര്‍’ PFAOC (USA /UK/ Canada) യുടെ റീയൂണിയന്‍ 24, 25, 26 തീയതികളില്‍ ന്യൂയോര്‍ക്കില്‍ വെച്ച് നടക്കുന്നു.

ഡോ. ഷാജി പൂവത്തൂരിന്റെയും ഷാബി പൂവത്തൂരിന്റെയും മേല്‍നോട്ടത്തില്‍ ലോംഗ് ഐലന്‍ഡിലുള്ള ദി മിഡോ ക്ലബ്, ഡോ. ഷാജി പൂവത്തൂരിന്റെ വസതി എന്നിവിടങ്ങളില്‍ വെച്ച് വിവിധ പരിപാടികളോടെയാണ് ഈ കൂട്ടായ്മ നടത്തപ്പെടുന്നത്. USA/ UK/ Canada എന്നിവിടങ്ങളില്‍ നിന്ന് നിരവധി കുടുംബങ്ങള്‍ പങ്കെടുക്കുന്നതാണ്. വിവാഹിതരായ സഹോദരിമാരും കുടുംബാംഗങ്ങളും പങ്കെടുക്കുന്നു എന്ന പ്രത്യേകതയും സമ്മേളനത്തിനുണ്ടെന്ന് അസ്സോസിയേഷനു വേണ്ടി നൈനാന്‍ ജെ. പൂവത്തൂര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 610 931 3593


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top