വിഴിഞ്ഞത്തിന് ഇന്റര്‍നാഷ്ണല്‍ പാരയുമായി ദുബായ് പോര്‍ട്ട് വേള്‍ഡ്

vizhinjam_port_1തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം സ്വപ്നം മാത്രമായി അവശേഷിക്കുമോ എന്ന് സംശയിക്കേണ്ടതായ സൂചനകള്‍ പുറത്തുവരുന്നു. വിഴിഞ്ഞത്ത് തുറമുഖം വരുന്നത് തടയാനായി അന്താരാഷ്ട്ര ലോബി തന്നെ പ്രവര്‍ത്തിക്കുന്നതായി വാര്‍ത്തകള്‍. വിഴിഞ്ഞത്തിനെതിരെ പ്രവര്‍ത്തിക്കുന്നതില്‍ മുന്‍‌പന്തിയില്‍ ദുബായ്‌ പോര്‍ട്ട്‌ വേള്‍ഡ്‌ (ഡി.പി വേള്‍ഡ്‌) ആണെന്നാണ് സൂചനകള്‍.

വിഴിഞ്ഞത്ത് അന്താരാഷ്ട്ര തുറമുഖം വരുന്നത് ഇവരുടെ പങ്കാളിത്തത്തിലുളള ദുബായ്‌ പോര്‍ട്ട്‌ നഷ്‌ടത്തിലാവുമെന്നതിനാലാണ് ഡി.പി വേള്‍ഡ് വിഴിഞ്ഞത്തിന് പാരവയ്ക്കുന്നത്. തുറമുഖ മേഖലയില്‍ കടുത്ത എതിരാളിയായ അദാനിക്കു തന്നെ വിഴിഞ്ഞം ലഭിക്കുന്നതും ഇവരെ അസ്വസ്ഥരാക്കുന്നതായാണ് സൂചന. അദാനിക്ക് വിഴിഞ്ഞം പോര്‍ട്ടിന്റെ ചുമതല ലഭിച്ചാല്‍ കേരളത്തിന്റെ മറ്റൊരു വികസസ്വപ്നമായ സ്‌മാര്‍ട്‌ സിറ്റി പദ്ധതിക്ക് വിലങ്ങു വയ്ക്കുമെന്നാണ് വിവരം.

ടീകോമില്‍ സമ്മര്‍ദ്ദം ചെലുത്തി സ്‌മാര്‍ട്‌ സിറ്റി പദ്ധതി തടയാനാണ്‌ ഡി.പി വേള്‍ഡിന്റെ നീക്കം. അതേസമയം, നടപടിക്രമങ്ങള്‍ പത്ത്‌ ദിവസത്തിനുളളില്‍ പൂര്‍ത്തിയാക്കണമെന്ന്‌ അദാനി ഗ്രൂപ്പ്‌ സര്‍ക്കാരിന്‌ അന്ത്യശാസനം നല്‍കിയെന്ന വാര്‍ത്തകളും പുറത്തുവരുന്നു. ഇത്‌ പാലിച്ചില്ലെങ്കില്‍ തമിഴ്‌നാട്ടില്‍ കുളച്ചല്‍ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ അദാനി ഗ്രൂപ്പ്‌ നിര്‍ബന്ധിതമാവും. ഇതേ കുറിച്ചുളള പ്രാരംഭ ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞുവെന്നും റിപ്പോര്‍ട്ടുകളിലുണ്ട്‌.

Print Friendly, PDF & Email

Leave a Comment