Flash News

പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അമ്മയും കുഞ്ഞും മരിച്ചു, ആത്മഹത്യയെന്ന് പൊലിസ്

July 11, 2015 , സ്വന്തം ലേഖകന്‍

gas cylinder suicide kochi3കൊച്ചി: ഫ്ളാറ്റിലെ കിടപ്പുമുറിയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അമ്മയും കുഞ്ഞും മരിച്ചു. ഇടപ്പള്ളി പ്രശാന്തി നഗറിലെ റെഡ്കോണ്‍ റിട്രീറ്റ് എന്ന അപ്പാര്‍ട്മെന്‍റില്‍ താമസിക്കുന്ന ഇടപ്പള്ളിയിലെ സ്വകാര്യ ബാങ്കില്‍ സോണല്‍ മാനേജരായ പത്തനംതിട്ട സ്വദേശി സിബു ജോര്‍ജിന്‍െറ ഭാര്യ വേണി (36), മകള്‍ കിരണ്‍ (ആറ്) എന്നിവരാണ് മരിച്ചത്.

അമ്മ മകളുമൊത്ത് ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യാകുറിപ്പും ലഭിച്ചിട്ടുണ്ട്. കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍. പാചകവാതക സിലിണ്ടര്‍ മുറിയിലെത്തിച്ച് തുറന്നുവിട്ടശേഷം തീ കൊളുത്തുകയായിരുന്നു. തമിഴ് വംശജയായ വേണി തമിഴില്‍ എഴുതിയ ആത്മഹത്യക്കുറിപ്പില്‍ ഭര്‍ത്താവിന് മറ്റൊരു ബന്ധമുണ്ടെന്നും മകളോടൊപ്പം പോവുകയാണെന്നുമാണ് ഉള്ളത്.

11 വര്‍ഷത്തോളമായി ഒരുമിച്ച് താമസിച്ചുവന്ന വേണിയും സിബുവും നിയമപരമായി വിവാഹിതരല്ല. കുറച്ചുനാളായി ഇവര്‍ വേര്‍പരിഞ്ഞ് കഴിയുകയായിരുന്നെന്നും മകളെ കാണാന്‍ മാത്രമെ സിബു ഫ്ളാറ്റില്‍ എത്താറുള്ളൂവെന്നും പൊലീസ് പറഞ്ഞു. പാലക്കാട് സ്വദേശിയായ വേണി നേരത്തേ മറ്റൊരാളെ വിവാഹം കഴിച്ചിരുന്നെങ്കിലും നിയമപരമായി ബന്ധം വേര്‍പെടുത്തിയിരുന്നു.

gas cylinder suicide kochi2പുലര്‍ച്ചെ സ്ഫോടനശബ്ദം കേട്ട അയല്‍വാസികളാണ് മുറിക്കുള്ളില്‍നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്തുകയറി. കിടപ്പുമുറിക്കുള്ളില്‍ കട്ടിലില്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം. മുറിയില്‍ ബാത്ത് റൂമിലായിരുന്നു വേണിയുടെ മൃതദേഹം. മുറിക്കുള്ളിലെ വീട്ടുപകരണങ്ങളും മറ്റു വസ്തുക്കളുമെല്ലാം കത്തിനശിച്ചു. പൊട്ടിത്തെറിച്ച സിലിണ്ടറിന്‍െറ അവശിഷ്ടങ്ങളും മുറിക്കുള്ളില്‍നിന്ന് കണ്ടെടുത്തു. അതേസമയം, അടുക്കളയില്‍ മറ്റൊരു പാചകവാതക സിലിണ്ടര്‍ സൂക്ഷിച്ചിരുന്നെങ്കിലും ഇത് പൊട്ടിയില്ല.

കോയമ്പത്തൂരിലെ ബന്ധുക്കള്‍ കൊച്ചിയിലെത്തിയ ശേഷം ശനിയാഴ്ച വൈകുന്നേരം ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി ഞായറാഴ്ച പോസ്റ്റുമോര്‍ട്ട ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ആറുവര്‍ഷം മുമ്പാണ് ഇവര്‍ ഇടപ്പള്ളിയിലെ അപ്പാര്‍ട്മെന്‍റിലേക്ക് മാറിയത്.

gas cylinder suicide kochi


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top