ഡല്‍ഹിയില്‍ വേലക്കാരിയെ പൊലീസുകാരന്‍ ബലാത്സംഗം ചെയ്തു

rapeന്യൂഡല്‍ഹി: സുഹൃത്തിന്‍െറ വീട്ടുവേലക്കാരിയെ തോക്കുചൂണ്ടി ബലാത്സംഗം ചെയ്ത കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ പഞ്ചാബിബാഗ് പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്‍റ് എസ്.ഐ ജവീര്‍ സിങ്ങാണ് അറസ്റ്റിലായത്.

റാണിബാഗ് പ്രദേശത്തെ സുഹൃത്തിന്‍െറ വസതിയില്‍വെച്ചാണ് 23 കാരിയായ ജോലിക്കാരിയെ മദ്യലഹരിയിലായിരുന്ന ജവീര്‍ തോക്കുചൂണ്ടി പീഡിപ്പിച്ചത്. പൊലീസിനെ സമീപിച്ച യുവതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കുകയായിരുന്നു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ ഹാജരാക്കിയ ജവീര്‍ സിങ്ങിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment