ആനക്കൊമ്പ് വേട്ട: ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറിയടക്കം ഏഴുപേര്‍ പിടിയില്‍

anakombതിരുവനന്തപുരം: കാട്ടില്‍ വേട്ട നടത്തി ആനക്കൊമ്പ് കടത്തിയ സംഭവത്തില്‍ ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറിയടക്കം പിടിയില്‍. ബാലരാമപുരത്തെ ഗോഡൗണുകളില്‍ നടത്തിയ റെയ്ഡില്‍ ആനക്കൊമ്പില്‍ തീര്‍ത്ത രണ്ട് വിഗ്രഹങ്ങളും പിടിച്ചെടുത്തു.രാജ്യാന്തര വിപണിയില്‍ ഇവക്ക് ലക്ഷങ്ങള്‍ വില വരും.

ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറിയും വഞ്ചിയൂര്‍ ഏരിയാ കമ്മിറ്റിയംഗവുമായ അജിത്ശങ്കര്‍, പ്രസിന്റ് സില്‍വ, ടി.വി.മണി, സുനില്‍ പേട്ട, സുരേഷ് ശംഖുംമുഖം, വലിയതുറ സ്വദേശികളായ റോമിന്‍ ആല്‍വ, ആന്‍റണി ആല്‍വ എന്നിവരാണ് അറസ്റ്റിലായത്. ആനക്കൊമ്പ് വില്‍പനയിലെ പ്രധാനകണ്ണിയെന്ന് സംശയിക്കുന്ന ചാക്ക സ്വദേശി അജി ബ്രൈറ്റിന് വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കി. അജിയുമായി അടുത്ത ബന്ധമുള്ള അജിത്ശങ്കര്‍ വില്‍പനക്ക് സഹായിച്ചെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. അജി ബ്രൈറ്റ് നിരവധി കേസുകളില്‍ പ്രതിയാണ്.

ആനക്കൊമ്പ് വില്‍പനയുമായി കോണ്‍ഗ്രസ് വഞ്ചിയൂര്‍ ബ്ലോക് ഭാരവാഹിക്കും പങ്കുണ്ട്. ഇയാളെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. പിടിയിലായവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും കരകൗശല ശാലകള്‍ നടത്തുന്ന ചിലരുടെ വീടുകളിലും റെയ്ഡ് നടത്തി.

ആനക്കൊമ്പുകള്‍ ചൈന, നേപ്പാള്‍, ദുബൈ എന്നിവിടങ്ങളിലേക്ക് കയറ്റി അയക്കാനായി കൊണ്ടുവന്നതാണെന്നാണ് സംശയം. അന്യസംസ്ഥാനങ്ങളിലേക്കും പ്രതികള്‍ ആനക്കൊമ്പ് കടത്തിയിരുന്നതായി അന്വേഷണസംഘം അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment