ഡാളസ്‌ കിംഗ്‌സ്‌ ആര്‍ട്‌സ്‌ ആന്‍ഡ്‌ സ്‌പോര്‍ട്‌സ്‌ ക്ലബ്ബ്‌ ഉദ്‌ഘാടനവും വടംവലി മത്സരവും ഓഗസ്റ്റ്‌ 16-ന്‌

ഡാളസ്‌: ഡാളസിലെ യുവജനങ്ങളുടെ കൂട്ടായ്‌മയായ കിംഗ്‌സ്‌ ആര്‍ട്‌സ്‌ & സ്‌പോര്‍ട്‌സ്‌ ക്ലബ്ബിന്റെ ഉദ്‌ഘാടനം ഓഗസ്റ്റ്‌ 16ന്‌ (ഞായര്‍) ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ ക്രൈസ്റ്റ്‌ ദ കിംഗ്‌ ദേവാലയത്തില്‍ നടക്കും.

ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ ദേവാലയത്തിന്റെ പാര്‍ക്കിംഗ്‌ ലോട്ടില്‍ ദേശീയ വടംവലി മത്സരം സംഘടിപ്പിക്കുന്നു. ഈ മത്സരത്തില്‍ മാറ്റുരയ്‌ക്കുന്നതിനായി ഡാളസിനെ കൂടാതെ ന്യൂയോര്‍ക്ക്‌, ഷിക്കാഗോ, ഹൂസ്റ്റണ്‍, ഒക്‌ ലഹോമ എന്നിവിടങ്ങളില്‍നിന്നുള്ള നിരവധി ടീമുകളുടെ സാന്നിധ്യം ഉണ്‌ടായിരിക്കുമെന്ന്‌ ക്ലബ്ബ്‌ പ്രസിഡന്റ്‌ ജിനു കുടിലിലും സെക്രട്ടറി ടിജോ ചങ്ങംങ്കേരിയും അറിയിച്ചു.

വിജയികള്‍ക്ക്‌ നെക്‌സ്‌ ലവല്‍ ടാക്‌സ്‌ സ്‌പോണ്‍സര്‍ ചെയ്യുന്ന 1500 ഡോളര്‍ കാഷ്‌ പ്രൈസും ട്രോഫിയും രണ്ടാം സ്ഥാനക്കാര്‍ക്ക്‌ 750 ഡോളര്‍ കാഷ്‌ പ്രൈസും ട്രോഫിയും മൂന്നാം സ്ഥാനക്കാര്‍ക്ക്‌ ചെട്ടിനാട്‌ ഇന്ത്യന്‍ റസ്റ്ററന്റ്‌ നല്‍കുന്ന 500 ഡോളര്‍ കാഷ്‌ പ്രൈസും ട്രോഫിയും ലഭിക്കും.

വിവരങ്ങള്‍ക്ക്‌: ജിനു കുടിലില്‍ 347 241 2032, ടിജോ ചങ്ങംങ്കേരി 469 386 8698. മെല്‍വിന്‍ ഇറികാട്ടുപറമ്പില്‍ 954 612 9343, ജേക്കബ്‌ പറമ്പോട്‌ 927 839 7541, സൈമണ്‍ ചാമക്കാല 214 385 1015.

image (5)

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News