Flash News

ജപ്പാന്‍ സ്വദേശികള്‍ പാമ്പിനെ വേട്ടയാടി പിടിയിലായി

July 13, 2015 , സ്വന്തം ലേഖകന്‍

snakeകൊച്ചി: അതിരപ്പിള്ളി വനമേഖലയില്‍ നിന്ന് വിഷപ്പാമ്പ്, തേള്‍, മണ്ണിര തുടങ്ങിയവയെ വേട്ടയാടി നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച കേസില്‍ ജപ്പാന്‍ സ്വദേശികള്‍ പിടിയില്‍. ജന്തുശാസ്ത്രവുമായി ബന്ധപ്പെട്ട് ഗവേഷണത്തിനാണ് ഇവയെ വേട്ടയാടിയതെന്ന പ്രതികളുടെ വാദം ശരിയല്ലന്ന് അന്വേഷണത്തില്‍ വ്യക്തമായി.

ഇക്കഴിഞ്ഞ ജൂണ്‍ 21നാണ് ജപ്പാന്‍ സ്വദേശികളായ സ്യൂട്ടോഷിബാസാകി (24), മുരായിയോജ്ക (21) എന്നിവര്‍ പിടിയിലായത്. വേട്ടയാടുന്നതിന്‍െറ ദൃശ്യങ്ങള്‍ ഇവരുടെ മൊബൈല്‍ ഫോണില്‍നിന്ന് കണ്ടെടുത്തിരുന്നു. ജപ്പാനില്‍ വിഷപ്പാമ്പുകളെയും മറ്റും വളര്‍ത്തുന്നത് ഐശ്വര്യമാണെന്ന വിശ്വാസമുണ്ട്. ഇവക്ക് മോഹവില ലഭിക്കുകയും ചെയ്യും. അഞ്ചുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ ചേര്‍ത്തായിരിക്കും ഇവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുക.

ഇതിനുമുമ്പ് പാമ്പിന്‍ വിഷവുമായി നെടുമ്പാശ്ശേരിയില്‍ പിടിയിലായ നൈജീരിയക്കാരെ രണ്ടുവര്‍ഷം തടവിനാണ് കോടതി ശിക്ഷിച്ചത്. ശിക്ഷ പൂര്‍ത്തിയാക്കി ഇവര്‍ നാട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top