Flash News

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തും

July 13, 2015 , സ്വന്തം ലേഖകന്‍

Feb27KRLCCകൊച്ചി: വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കുമെന്ന് ലത്തീന്‍ കത്തോലിക്ക ഉന്നതാധികാര സമിതിയായ കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെ.ആര്‍.എല്‍.സി.സി). ഓരോ മേഖലയിലും മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് തീരുമാനം.

അതിനിടെ, ഇടതുപക്ഷവുമായി സഹകരിക്കാന്‍ തയാറാണെന്ന് തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം പറഞ്ഞു. നേരത്തേ ഇടതുപക്ഷവുമായി സഭക്ക് വിശ്വാസ സംബന്ധമായ കാര്യങ്ങളില്‍ ഭിന്നതയുണ്ടായിരുന്നു. എന്നാലിപ്പോള്‍ ഇടതുപക്ഷത്തിന്‍െറ മനോഭാവം മാറി. കാര്യങ്ങളെ വിശാലമായി കാണാന്‍ അവര്‍ ശ്രമിക്കുന്നുണ്ട്. വലതുപക്ഷത്തെക്കാള്‍ തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ കഴിയുമെങ്കില്‍ ഇടതുപക്ഷവുമായി സഹകരിക്കാന്‍ തയാറാണ്. ഇടതുപക്ഷം സമുദായത്തിന് നിഷിദ്ധമാണെന്ന് കരുതുന്നില്ലന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു.

20 ലക്ഷത്തോളം വരുന്ന ലത്തീന്‍ സമുദായത്തിനു വേണ്ടി മാത്രമല്ല, തങ്ങള്‍ അവകാശപ്പോരാട്ടം നടത്തുന്നത്. എല്ലാ പിന്നാക്കക്കാര്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കും വേണ്ടിയാണ്. പിന്നാക്കക്കാരുടെ അവകാശങ്ങള്‍ തുടര്‍ച്ചയായി നിഷേധിക്കപ്പെടുകയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയോടും നേതാക്കളോടും യു.ഡി.എഫ് സര്‍ക്കാറിനോടും പലതവണ കാര്യങ്ങള്‍ അവതരിപ്പിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല.

കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലും നെയ്യാറ്റിന്‍കര, അരുവിക്കര ഉപതെരഞ്ഞെടുപ്പുകളിലും സമുദായാംഗങ്ങള്‍ കോണ്‍ഗ്രസുമായി സഹകരിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നെങ്കിലും പാലിച്ചില്ല. ആവശ്യങ്ങള്‍ ന്യായമല്ലന്ന് ആരും പറയുന്നില്ല. എത്രയും പെട്ടെന്ന് നടപ്പാക്കുമെന്നു പറയുകയും ചെയ്യും. പക്ഷേ, ഒന്നും ഇതുവരെ ചെയ്തിട്ടില്ലന്ന് അദ്ദേഹം പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top