Flash News

വാര്‍ഷിക ധ്യാനയോഗം ജൂലൈ 24, 25, 26 (വെള്ളി, ശനി ഞായര്‍) തിയ്യതികളില്‍

July 13, 2015 , എബി മക്കപ്പുഴ

111

ഡാളസ്: സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവക ദിനത്തോടനുബന്ധിച്ചു നടത്തി വരുന്ന വാര്‍ഷിക ധ്യാനയോഗം ജൂലൈ 24, 25, 26 (വെള്ളി, ശനി ഞായര്‍) ദിവസങ്ങളില്‍ വൈകുന്നേരം ഏഴു മുതല്‍ ഒമ്പതു വരെ ബര്‍നെസ് ബ്രിഡ്ജ് റോഡിലുള്ള പളളിയില്‍ നടക്കുമെന്ന് ഇടവക സെക്രട്ടറി ജെഫ് തോമസ്‌ അറിയിച്ചു.

കേരളത്തില്‍ സുവിശേഷ ഘോഷണം നടത്തിവരുന്ന പ്രാസംഗികന്‍ സുബി പള്ളിക്കല്‍ മൂന്നു ദിവസത്തെ ധാന്യ യോഗത്തിനു നേതൃത്വം നല്‍കും.

ജൂലൈ 26 (ഞായര്‍) രാവിലെ 9.30ന് വിശുദ്ധ കുര്‍ബ്ബാന ശുശ്രൂഷയും തുടര്‍ന്ന് പ്രസിഡന്റ് റവ. സം മാത്യുവിന്റെ അധ്യക്ഷതയില്‍ വിപുലമായ പരിപാടികളോടു കൂടി ഇടവക ദിനം ആഘോഷിക്കും. പ്രസ്തുത യോഗത്തില്‍ റവ. ബെനോജി ജെ തോമസ്‌ മുഖ്യ അഥിതി ആയിരിക്കും .

അന്നേദിവസം വൈകിട്ട് 6 മണി മുതല്‍ 9 മണി വരെ നടത്തുന്ന യോഗത്തോടു കൂടി ഇടവക നടത്തുന്ന കണ്‍‌വെന്‍ഷന്റെ സമാപനം കുറിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് :സെക്രട്ടറി: 469 855 2760.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top