Flash News

വേദസാഹിത്യവും, വേദസാഹിത്യത്തെ പ്രതിരോധിക്കുന്ന ആധുനിക സാഹിത്യപ്രവണതയും, സാഹിത്യധര്‍മ്മവും

July 13, 2015 , വാസുദേവ്‌ പുളിക്കല്‍

veda title(ഡാളസ്സില്‍ നടന്ന ഹിന്ദുകണ്‍വെന്‍ഷനില്‍ (2015) അവതരിപ്പിച്ചത്‌)

Photoഈ വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ എന്താണ്‌ സാധരണ സാഹിത്യമെന്നും എന്താണ്‌ വേദസാഹിത്യമെന്നും അവയ്ക്ക്‌ പൊതുവായി നല്‍കിയിരിക്കുന്ന നിര്‍വ്വചനം എന്തെന്നും എന്ന്‌ ചിന്തിക്കുന്നത്‌ ഉചിതമായിരിക്കും. ഭാഷയാണ്‌ സാഹിത്യമായി മാറുന്നത്‌. എന്നാല്‍, ഭാഷ എപ്പോഴും സാഹിത്യമാകുന്നില്ല. മനുഷ്യരുടെ വികാരങ്ങളേയും വിചാരങ്ങളേയും ഉദ്ദീപിപ്പിക്കുകയും ഭാവനയുടേയും അനുഭൂതികളുടേയും ലോകത്തേക്ക്‌ അവരെ ഉണര്‍ത്തുകയും ചെയ്യുമ്പോഴാണ്‌ ഭാഷ സാഹിത്യമാകുന്നത്‌. വേദസാഹിത്യത്തെ സാധരണ സാഹിത്യവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ലൌകിക ജീവിതത്തിന്റെ വിജയത്തിനു വേണ്ടിയുള്ള പ്രായോഗിക കൌശലങ്ങളൊന്നും വേദസാഹിത്യത്തിലില്ല എന്ന്‌ കാണാന്‍ കഴിയും. ലൌകികമായ വിചാര വികാരങ്ങളെ മനസ്സിന്റെ പിന്നാമ്പുറത്തേക്ക്‌ തള്ളി മാറ്റി മനുഷ്യരെ ചിന്താപരമായ ഔന്നത്യത്തിലെത്തിച്ച്‌ ആദ്ധ്യാത്മികമായ വികാരങ്ങളേയും അനുഭൂതികളേയും ഉണര്‍ത്തുന്നതാണ്‌ വേദസാഹിത്യം. ജീവിതത്തെ ധാര്‍മ്മികതയിലേക്കും ഈശ്വരസാക്ഷാത്‌ക്കാരത്തിലേക്കും നയിക്കുന്ന സനാതന ധര്‍മ്മത്തിന്റെ ഉപജ്ഞാതാക്കളായ ആത്മീയ ആചാര്യന്മാരുടെ, ഋശ്വരന്മാരുടെ അമൃതവാണികളാണ്‌ വേദസാഹിത്യം. കാട്ടില്‍ ആഹാരം തേടി നടന്ന ഒരു നിഷാദന്‍ പ്രേമലീലയില്‍ മതിമറന്നിരുന്ന ഇണപ്പക്ഷികളില്‍ ഒന്നിനെ അമ്പെയ്‌തു വീഴ്‌ത്തിയ ദാരുണ സംഭവം കണ്ടപ്പോള്‍ അവിടെ തപസ്സു ചെയ്‌തിരുന്ന വാത്മീകിയുടെ മാനസിക സംഘര്‍ഷത്തിന്‍ നിന്ന്‌ വിരിഞ്ഞ ആദ്യകവിത ‘മാ നിഷാദ………’ മുതല്‍ കടല്‍ പോലെ ആഴത്തിലും പരപ്പിലും വ്യാപ്‌തിയുള്ളതാണ്‌ ആര്‍ഷ സംസ്‌ക്കാരത്തിന്റെ തനിമ പ്രതിഫലിപ്പിക്കുന്ന വേദസാഹിത്യം.

‘വിദ്‌’ – അറിവ്‌ എന്ന വാക്കില്‍ നിന്നാണ്‌ വേദങ്ങള്‍ ഉണ്ടായിട്ടുള്ളത്‌. അറിവിലുമേറിയ അറിവാണ്‌ വേദസാഹിത്യത്തില്‍ നിറഞ്ഞൊഴുകുന്നത്‌. ‘അറിവിലുമേറിയറിഞ്ഞുടുന്നവന്‍ തന്നുരുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും കരു’ തന്നെയാണ്‌ എല്ലാവരിലും ആത്മപ്രകാശം പരത്തി നില്‌ക്കുന്നത്‌ എന്ന്‌ വേദങ്ങള്‍ ഉല്‍ഘോഷിക്കുന്നു. വേദസാഹിത്യത്തിന്റെ അന്തസത്ത ഉള്‍ക്കൊണ്ടു കൊണ്ട്‌ എഴുതപ്പെട്ട വ്യാസസാഹിത്യവും ശ്രീശങ്കരസാഹിത്യവും ശ്രീനാരായണഗുരു സാഹിത്യവും മറ്റും പ്രചരിപ്പിക്കുന്നത ്‌ ഈ ഏകാത്മകതയാണ്‌. ഒരു ജനതയുടെ മനസ്സിന്റെ ഉള്ളിലേക്ക്‌ ഇറങ്ങിച്ചെല്ലാന്‍ സാഹിത്യകാരന്മാര്‍ക്കും കലാകാരന്മാര്‍ക്കും തത്വചിന്തകന്മാര്‍ക്കും മറ്റും സാധിച്ചിട്ടുണ്ട്‌. അവര്‍ എഴുതിയും പ്രസംഗിച്ചും ജനങ്ങള്‍ക്ക്‌ അറിവ്‌ നല്‍കിക്കൊണ്ടിരിക്കുന്നു.

4-vedasഹിന്ദുമതത്തിന്റെ അടിസ്ഥാനശിലകളായ വേദങ്ങളിലും ഉപനിഷത്തുകളിലുമാണ്‌ വേദസാഹിത്യം പ്രധാനമായും വ്യാപിച്ചു കിടക്കുന്നത്‌. ഉപനിഷത്തുകള്‍ അവസാനമായി ഉണ്ടായതുകൊണ്ട്‌ അവയെ വേദന്തങ്ങള്‍ എന്നും പറയുന്നു. ആദ്യമായി ഉണ്ടായതും ഏറ്റവും നീളം കൂടിയതുമായ ഋഗ്വേവദത്തി ല്‍ ദേവതകളെ പ്രീതിപ്പെടുത്താനുള്ള കീര്‍ത്തനങ്ങളാണ്‌ കൂടുതലും. ലോകോല്‍പ്പത്തിയെപ്പറ്റി കാവ്യാത്മകവും, ഐതിഹാസ്യപരവുമായ നിരവധി വിവരണങ്ങള്‍ ഈ വേദത്തിലുണ്ട്‌. മനുഷ്യര്‍ ഒരുമിച്ച്‌ ഒരു സമൂഹ ജീവിതം തുടങ്ങിയപ്പോള്‍ അവര്‍ പ്ര കൃതിശക്തികളെ ഭയപ്പെട്ടു കാണും. പ്രളയം, കൊടുങ്കാറ്റ്‌, അസുഖങ്ങള്‍, ഇരുട്ട്‌, ഇടിമിന്നല്‍, എല്ലാം ഏതോ ദേവതകള്‍ ഉണ്ടാക്കുന്നതാണെന്ന വിശ്വാസത്തില്‍ ആ ദേവതകളുടെ പ്രീതിക്കായി അവര്‍ പ്രാര്‍ത്ഥനാമന്ത്രങ്ങളും, യാഗങ്ങളും കഴിക്കുകയുണ്ടായി. ഋഗ്വേദം പത്തു ഭാഗങ്ങളായി (മണ്ഡലങ്ങളായി) തിരിച്ചിരിക്കുന്നു. ഇതില്‍ പത്താമത്തെ മണ്ഡലത്തില്‍ ഇന്നത്തെ ഡിവിഷന്‍ ഓഫ്‌ ലേബര്‍ എന്നു അറിയപ്പെടുന്ന ജാതി വ്യവസ്ഥയെപ്പറ്റി പറയുന്നുണ്ട്‌. മതപരമായ ചിന്തകളെക്കുറിച്ച്‌ ഇന്ന്‌ ലോകത്തിലുള്ള എല്ലാ സാഹിത്യത്തേക്കാളും വേദസാഹിത്യത്തിന്‌ പുരാതനതയുണ്ട്‌. ദൈവീകമായ സത്യങ്ങള്‍, ദൈവ മനസ്സ്‌ എന്നിവയുടെ ഒരു വെളിപ്പാടായി ഇതിനെ കാണാം. ദേവന്മാരുടേയും ദേവിമാരുടേയും വര്‍ണ്ണന, പൂജാവിധികള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. ഈ വേദത്തിലാണു പ്രജാപതി സ്വയം യാഗമായി തീരുകയും അതിലൂടെ ഈ ലോകം സൃഷ്ടിക്കുകയും ചെയ്‌തതെന്ന്‌ പറയുന്നത്‌. തന്മൂലം എല്ലാവരും നാലു വര്‍ണ്ണങ്ങളില്‍ ഒന്നില്‍ ഉള്‍പ്പെട്ടവരാണെന്നു വിശ്വസിച്ച്‌ വരുന്നു. പ്രജാപതി എന്നാല്‍ സൃഷ്ടിയുടെ അധിപന്‍ എന്നര്‍ത്ഥം. ഋഗ്വേദ മന്ത്രങ്ങള്‍ ഭൌതിക നേട്ടങ്ങള്‍ക്ക്‌ വേണ്ടി ദേവതകളെ പ്രസാദിപ്പിക്കാനുള്ളതായിരുന്നു. മന്ത്രോച്ചാരണത്തില്‍ തെറ്റ്‌ വന്നാല്‍ ഉദ്ദിഷ്ടകാര്യസിദ്ധി ലഭിക്കാതെ വരുന്നു. അത്‌ കൊണ്ട്‌ ഇതിന്റെ മേല്‍നോട്ടം എപ്പോഴും ബ്രാഹ്മണനില്‍ നിക്ഷിപ്‌തമായിരുന്നു. ഋഗ്വേദത്തിലാണു യോഗ, സുഷുമ്‌ന നാഡികളുടെ പ്രവര്‍ത്തനം, ഗ്രഹങ്ങളും അവയുടെ ഭ്രമണപഥവും മറ്റും വിവരിച്ചിട്ടുള്ളത്‌.

വേദങ്ങളെ ശ്രുതിയെന്നും സ്‌മൃതിയെന്നും തിരിച്ചിട്ടുണ്ട്‌. ഇതില്‍ ശ്രുതി വാക്ക്‌ സൂചിപ്പിക്കുന്നപോലെ “കേട്ടത്‌” എന്നര്‍ത്ഥമാക്കുന്നു. മുനിമാര്‍ക്ക്‌ ദിവ്യജ്ഞാനത്തിലൂടെ ലഭിച്ചതാണ്‌ ശ്രുതിയെന്നാണ്‌ വിശ്വസിച്ച്‌ വരുന്നത്‌. ഇങ്ങനെ കേട്ട വചനങ്ങള്‍ അവര്‍ ശിഷ്യന്മാര്‍ക്ക്‌ പകര്‍ന്ന്‌ കൊടുത്തു. അവര്‍ അത്‌ ഓര്‍മ്മയില്‍ വച്ച്‌ കൊണ്ട്‌ അടുത്ത്‌ തലമുറക്ക്‌ കൈമാറി. ക്രിസ്‌തുവിനു മുന്നൂറു വര്‍ഷങ്ങള്‍ക്ക്‌ മുമ്പാണു ഇന്ത്യയില്‍ എഴുത്തു ആരംഭിച്ചെതെന്നു കാണുന്നു. എന്നാല്‍ അവയെല്ലാം എഴുതിയിരുന്നത്‌ മരത്തിന്റെ തോലിലോ അല്ലെങ്കില്‍ പനയോലകളിലോ ആയിരുന്നു. ഇവക്ക്‌ കാലത്തെ അതിജീവിക്കാന്‍ കഴിയാതെ ഇന്ത്യയിലെ കാലാവസ്ഥയില്‍ നഷ്ടപ്പെട്ട്‌ പോയിരുന്നു. അത്‌ കൊണ്ട്‌ കേള്‍ക്കുന്നത്‌ മുഴുവന്‍ ഓര്‍മ്മയില്‍ കൊണ്ട്‌ നടക്കാന്‍ കഴിയുന്നവര്‍ അതിനു ശ്രമിച്ചു. എഴുതാനുള്ള വിദ്യ കണ്ടുപിടിക്കാത്തത്‌ മൂലം അമൂല്യമായ എത്രയോ വിവരങ്ങള്‍ നഷ്ടപ്പെട്ടു കാണും.

yajurvedaരണ്ടാമത്തെ വേദമായ യജുര്‍വേദത്തിലും ഋഗ്വേദത്തിലെപോലെ തന്നെയുള്ള സ്‌തോത്രങ്ങള്‍ ഉണ്ട്‌. വെളുത്ത യജുര്‍വേദമെന്നും കറുത്ത യജുര്‍വേദമെന്നും ഇതിനെ രണ്ടായി തിരിച്ചിട്ടുണ്ട്‌. വെളുത്ത യജുര്‍വേദത്തില്‍ പ്രതിപാദിച്ചിട്ടുള്ള പൂജാവിധികളും മന്ത്രങ്ങളും കറുത്ത യജുര്‍വേദത്തില്‍ വിശദീകരിച്ചിരിക്കുന്നു. അശ്വമേധം, രാജസൂയം മുതാലയ യാഗങ്ങള്‍ നടത്താന്‍ പുരോഹിതര്‍ ഈ വേദത്തെ ആശ്രയിച്ചിരുന്നു. മൂന്നാമത്തേതാണു്‌ സാമവേദം. പൂജാ കര്‍മ്മങ്ങളില്‍ പുരോഹിതര്‍ ആലപിക്കുന്ന ഇതിലെ മിക്ക സ്‌തോത്രങ്ങളും ഋഗ്വേദത്തില്‍ നിന്നും എടുത്തവയാണു്‌. ഓരോ പൂജക്കും അനുയോജ്യമായ വിധത്തില്‍ സ്‌തോത്രങ്ങളെ ഇതില്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്‌. മന്തോച്ചാരണങ്ങളുടെ വേദമെന്നറിയപ്പെടുന്ന അഥര്‍വ വേദത്തില്‍ മന്ത്രവാദങ്ങളെപ്പറ്റി, ക്ഷുദ്രപ്രവൃത്തികളെപ്പറ്റിയൊക്കെ പ്രതിപാദിച്ചിട്ടുണ്ട്‌്‌. എങ്ങനെ ശത്രുസംഹാരം നടത്താം, മന്ത്രങ്ങള്‍ ചൊല്ലി രോഗങ്ങള്‍ സുഖപ്പെടുത്താം, ദേവതകളെ എങ്ങനെ പ്രീതിപ്പെടുത്താം എന്നൊക്കെ ഇതില്‍ പറയുന്നതുകൊണ്ട്‌ ഇത്‌ മനുഷ്യരുടെ ഭൌതികമായ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള ഒരു വേദമായി കാണുന്നു.

വാസ്‌തവത്തില്‍ വേദ സാഹിത്യം അല്ലെങ്കില്‍ വേദങ്ങള്‍ നല്‍കുന്ന അറിവില്‍ നിന്നുപരിയായി മനുഷ്യര്‍ സാക്ഷാത്‌കരിക്കണ്ടത്‌ പരം പൊരുളായ ശക്തിയെയാണു. ഭഗവാന്‍ കൃഷ്‌ണന്‍ അത്‌കൊണ്ട്‌ ഗീഥയില്‍ പറയുന്നു, മനുഷ്യന്റെ നിസ്സാര ബുദ്ധിയില്‍ വേദവചനങ്ങളെ അവന്‍ എല്ലാമായി കാണുന്നു. കാരണം അവന്റെ ഭൌതികമായ ആഗ്രഹങ്ങള്‍ അര്‍ദ്ധദേവന്മാരിലൂടെ അല്ലെങ്കില്‍ ദിവ്യപുരുഷന്മാരുടെ സഹായം കൊണ്ട്‌ എങ്ങനെ നേടെയെടുക്കാമെന്ന്‌ അവന്‍ വേദങ്ങളില്‍ കാണുന്നു. എന്നാല്‍ അത്തരം അര്‍ദ്ധദേവന്മാരിലൂടെ പ്രവര്‍ത്തിക്കുന്നത്‌ എല്ലാറ്റിന്റേയും പൊരുളായ ശക്തിയാണ്‌. നേരത്തെ സൂചിപ്പിച്ചതുപോലെ ഉപനിഷിത്തുകള്‍ അവസാനമാണു എഴുതപ്പെട്ടിരിക്കുന്നത്‌. വേദങ്ങളിലെ പല വിജ്ഞാനങ്ങളുടേയും പരിമിതികള്‍ മനസ്സിലാക്കിയ ഋഷികള്‍ അവയെ അവലോകനം ചെയ്‌ത്‌ രൂപീകരിച്ചതാണു്‌ ഉപനിഷത്തുകള്‍. വേദങ്ങള്‍ കൂടതെ നമ്മുടെ വേദസാഹിത്യത്തില്‍ ഇടം പിടിച്ചിട്ടുള്ളവയാണു്‌ ബ്രാഹ്മണങ്ങള്‍, ആരണ്യകങ്ങള്‍ മുതലായവ. ഇവയെല്ലാം തന്നെ വേദങ്ങളെപ്പറ്റിയുള്ള വ്യാഖ്യാനങ്ങളാണു്‌. ആരണ്യകങ്ങള്‍ ശ്രദ്ധയോടെ പഠിക്കാത്തവര്‍ക്ക്‌ അത്‌ വിനയാകാനും മതി. ഇവ ആരണ്യത്തിന്റെ പ്രശാന്തതയില്‍ ഏകാഗ്രതയോടെ പഠിക്കേണ്ടവയാണു്‌.

upanishad2ഉപനിഷത്തുകള്‍ വേദങ്ങളുടെ ഒരു സംഗ്രഹമാണ്‌. അവയില്‍ വേദങ്ങളെ സംക്ഷിപ്‌തമായി വിവരിച്ചിരിക്കുന്നു. വേദങ്ങളെ ആസ്‌പദമാക്കി മുനിമാര്‍ ഈ ലോകം പഠിക്കയും മനസ്സിലാക്കുകയും ചെയ്‌ത കാര്യങ്ങള്‍ അവര്‍ ഉപനിഷിത്തുകളില്‍ വിവരിച്ചു. ഏകദേശം 108 ഉപനിഷത്തുകള്‍ ഉള്ളതില്‍ പത്ത്‌ എണ്ണമാണു പ്രധാനമായിട്ടുള്ളത്‌. ദൈവീകമായ ഒരു നിഗൂഡ ജ്ഞാനത്തിന്റെ ഉറവിടമാണു്‌ ഉപനിഷത്ത്‌. ഓരോ വേദങ്ങള്‍ക്കും ഓരോ ഉപനിഷത്ത്‌ വീതമുണ്ടായി എന്ന്‌ കാണാവുന്നതാണു്‌. ഉപനിഷത്തിനെ വേദങ്ങളുടെ ജ്ഞാനകാണ്ഡം എന്ന്‌ വിളിക്കുന്നു. ഏക ദൈവത്തെക്കുറിച്ച്‌ ഹിന്ദു മതം പറയുന്നു എന്നു കേള്‍ക്കുമ്പോള്‍ സാധാരണ ജനങ്ങള്‍ക്ക്‌ വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. സത്യം ഒന്നേയുള്ളു അത്‌ പലവഴിക്കും വരുന്നു എന്ന്‌ ഋഗ്വേദത്തില്‍ വളരെ വ്യക്തമായി പറയുന്നു. വേദങ്ങളും, ഉപനിഷത്തുകളും പലപ്പോഴും ബ്രാഹ്മണരുടെ അല്ലെങ്കില്‍ പുരോഹിതരുടെ കയ്യിലായിരുന്നതുകൊണ്ട്‌ വേദസാഹിത്യവും അത്‌ നല്‍കുന്ന ഉല്‍കൃഷ്‌ഠ പാഠങ്ങളും സാധാരണ ജനങ്ങളില്‍ നിന്നും മറഞ്ഞ്‌ കിടന്നു. പലരും പല വ്യാഖ്യാനങ്ങളും ഉണ്ടാക്കി. അങ്ങനെയാണു വേദസാഹിത്യത്തെ നിഷേധിച്ചുകൊണ്ട്‌ ശീബുദ്ധന്‍ ഒരു മതവുമായി വന്നത്‌. ഇന്ത്യയില്‍ പിന്നെ ധാരാളം മതങ്ങള്‍ ഉണ്ടായി. വിദേശ മതങ്ങളും പുരാണേതിഹാസങ്ങളേയും വേദങ്ങളേയും ചോദ്യം ചെയ്‌ തുകൊണ്ട്‌ മുന്നോട്ട്‌ വന്നു. ജാതിയുടെ പേരില്‍ തിരിഞ്ഞ ഇന്ത്യയിലെ ഹിന്ദുക്കളിലും സ്‌പര്‍ദ്ധയും, വിവേചനവും ഉണ്ടായപ്പോള്‍ ജനം മതം മാറുന്നതില്‍ താല്പര്യം കാണിച്ചു. എന്താണ്‌ വേദങ്ങള്‍, എന്താണ്‌ ഉപനിഷത്തുകള്‍ അല്ലെങ്കില്‍ മൊത്തത്തില്‍ എന്താണ്‌ ഹിന്ദുമതം എന്നു പലരും തിരിച്ചറിഞ്ഞില്ല. ഇതേപോലെ ചര്‍ച്ചകളും, മറ്റും നടത്തി ജനങ്ങളിലേക്ക്‌ അറിവ്‌ പകരുക എന്നതായിരിക്കണം ഏതൊരു ഹിന്ദു സംഘടനയുടേയും ലക്ഷ്യം.

വേദസാഹിത്യത്തെക്കുറിച്ച്‌ കുറഞ്ഞ സമയത്തിനുള്ളില്‍ പറഞ്ഞ്‌ തീര്‍ക്കാന്‍ കഴിയില്ല. എങ്കിലും ചുരുക്കമായി ചില കാര്യങ്ങള്‍ പറഞ്ഞുവെന്ന്‌ മാത്രം. ആദിശങ്കരന്‍ അദ്ദേഹത്തിന്റെ അദ്വൈത സിദ്ധാന്തവുമായി വന്നില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ ഇന്ത്യയില്‍ ബുദ്ധമതം പ്രചരിക്കുമായിരുന്നു. അദ്ദേഹത്തിന്റെ ഈ സിദ്ധാന്തം അനേകം വ്യാഖ്യാനങ്ങള്‍ക്കും അവസരമുണ്ടാക്കി. ഹിന്ദു മതത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പണ്ഡിതന്മാര്‍ ശേഖരിക്കയും പഠിക്കുകയും എഴുതുകയും ചെയ്‌തു. ആത്മസാക്ഷാത്‌കാരമാണു ജീവന്മുക്തി. അതായത്‌ ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ഏകത്വം. മോക്ഷ സാക്ഷാത്‌കാരത്തിനു യോഗ സഹായകമാകുമെന്ന്‌ ആദിശങ്കരന്‍ പറഞ്ഞിട്ടുണ്ട്‌. യോഗിവര്യന്മാരും, മുനിമാരുമെല്ലാം വളരെയധികം വിവരങ്ങള്‍ പറഞ്ഞ്‌ വച്ചിരിക്കുന്നത്‌ തന്നെ സമുദ്രം പോലെ അപാരമാണു്‌. ഉപനിഷദ്‌ സാരസര്‍വ്വസ്വമായ ഭഗവത്‌ഗീത നിത്യവും വായിക്കുന്ന ഒരാള്‍ക്ക്‌ കൂടുതല്‍ അറിയാനും പഠിക്കാനുമുള്ള പ്രചോദനമുണ്ടാകും. വേദസാഹിത്യം പിന്നീടും പല വിദ്വാന്മാരുടേയും ചിന്തക്ക്‌ വിധേയമാകുകയും അവരില്‍ നിന്നും ഇപ്പോഴും നല്ല നല്ല വ്യാഖ്യാനങ്ങളും പഠനങ്ങളും നമ്മള്‍ക്ക്‌ ലഭിക്കയും 177442308_aaf1aad29b_zചെയ്യുന്നു. ഇതെല്ലാം അറിയുകയും മനസ്സില്ലക്കുകയും ചെയ്യുക എന്നതാണു ഹിന്ദു ആചാരക്രമങ്ങളേയും, തത്വങ്ങളേയും ആക്ഷേപിക്കുന്നവര്‍ക്ക്‌ നല്‍കേണ്ട മറുപടി. ഉചിതമായ മറുപടി നല്‍കാനുള്ള ശക്തിയാര്‍ജ്ജിക്കുമ്പോള്‍ സാഹിത്യത്തെ പ്രതിരോധിക്കുന്ന ധാര്‍മ്മികതയില്ലാത്ത വേദസാഹിത്യത്തിന്റെ നിരര്‍ത്ഥകതയും അപ്രസക്തിയും പ്രതിരോധ നിരകള്‍ക്ക്‌ തന്നെ സ്വയം ബോധ്യമാകും. വേദസാഹിത്യത്തെ അധിക്ഷേപിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ പല മാധ്യമങ്ങളിലും ഹിന്ദുമതതത്ത്വവിരോധ ലേഖനങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്‌. ഉപനിഷത്തുകളുടെ മഹത്വത്തെ കുറിച്ച്‌ ആരെങ്കിലും എഴുതിയാല്‍ നിങ്ങള്‍ക്ക്‌ ഉപനിഷത്തുകളെ പറ്റി എഴുതാനുള്ള യോഗ്യതയുണ്ടോ എന്ന്‌ അപഹസിച്ച്‌ ആ എഴുത്തുകാരനെ തരം താഴ്‌ത്തുന്ന പ്രവണതയുമുണ്ട്‌. ധാര്‍മ്മികതയില്ലാത്ത ഇത്തരം സാഹിത്യത്തിലൂടെ നടത്തുന്ന വിധ്വംസക പ്രവര്‍ത്തനങ്ങളോട്‌ പ്രതികരിക്കാന്‍ ആരും തയ്യാറല്ല. പ്രതികരിക്കുന്നതുകൊണ്ട്‌ താന്‍ ഒരു ഹിന്ദു തീവൃവാദിയായോ യാഥാസ്ഥികനായോ മുദ്രകുത്തപ്പെടുമോ, സമൂഹത്തിലുള്ള തന്റെ മാന്യത നഷ്ടപ്പെടുമോ എന്നൊക്കെയുള്ള ആശങ്കയായിരിക്കാം പലരുടേയും മൌനത്തിന്‌ കാരണം. പ്രതികരണശേഷി നഷ്ടപ്പെടുന്നത്‌ ഒരു ബലഹീനതയാണ്‌, സത്യത്തിനു നേരെയുള്ള മുഖം തിരിക്കലാണ്‌. വേദസാഹിത്യത്തെ പ്രധിരോധിക്കുന്ന ചില ധാര്‍മ്മികതയില്ലാത്ത ഉദാഹരണങ്ങളിലേക്ക്‌ കടക്കാം.

വേദസാഹിത്യത്തിന്റെ പാര്‍ശ്വവര്‍ത്തികളാണ്‌ പുരാണേതിഹാസങ്ങള്‍. വേദതത്ത്വങ്ങള്‍ സാധാരണക്കാര്‍ക്ക്‌ മനസ്സിലാകത്തക്കവണ്ണം ലളിതമായി അവയില്‍ അവതരിപ്പിച്ചിരിക്കുന്നു. മഹാഭാരതവും രാമായണവും ഭാഗവതവും മറ്റും അതിന്‌ ഉത്തമ ഉദാഹരണളാണ്‌. സാഹിത്യത്തിന്റെ മാനദണ്ഡം വെച്ചു നോക്കുമ്പോള്‍ ഒരു ഭാവഗീതകാരന്റെ ആത്മപ്രകാശനം പ്രതിഫലിക്കുന്ന ഏഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം ഉല്‍കൃഷ്ടമായ ഒരു സാഹിത്യ രചനയാണ്‌. അദ്ധ്യാത്മികചിന്തയും ഭക്തിയും പ്രസരിപ്പിക്കുന്ന കാവ്യസരണിയിലൂടെ എഴുത്തച്ഛന്‍ മലയാളകവിതയുടെ ഗരിമ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്‌. സുന്ദരമായ ഉപമകളിലൂടെ ആശയങ്ങള്‍ പ്രതിഫലിപ്പിക്കുന്നതും മനോഹരമായ വര്‍ണ്ണനകളും നാടകീയമായ കഥാപത്രാവതരണവും തത്വവിചാരങ്ങളും അദ്ധ്യാത്മരാമായണത്തെ ഒരു സാഹിത്യകൃതിയുടെ സ്ഥാനത്ത്‌ ഉറപ്പിച്ച്‌ നിര്‍ത്തുന്നു. സുന്ദരകാണ്ഡം കോളേജ്‌ ക്ലാസ്സുകളില്‍ പാഠ്യവിഷയമാക്കിയിട്ടുണ്ട്‌. അങ്ങനെയുള്ള ഒരു കാവ്യമെഴുതിയ എഴുത്തച്ഛന്‍ ഒരു കവിയല്ലെന്നും എഴുത്തച്ഛന്റെ കൃതികളില്‍ ബ്രാഹ്മണരെ പുകഴ്‌ത്തുന്നതല്ലാതെ ജനങ്ങള്‍ക്ക്‌ ഉപയോഗപ്രദമായ ഒന്നുമില്ല എന്ന്‌ അധിക്ഷേപിച്ചുകൊണ്ട്‌്‌ എഴുതുന്നത്‌ വേദസാഹിത്യത്തെ പ്രതിരോധിക്കുന്ന ധാര്‍മ്മികതയില്ലാത്ത സാഹിത്യമാണ്‌. ഈ പ്രതിരോധം ഞാന്‍ കേട്ടത്‌ ടെലഫോണ്‍ വഴി നടന്ന ഒരു അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലാണ്‌. നാട്ടില്‍ നിന്ന്‌ ഒരു ശിവരാമന്‍ എഴുത്തച്ഛനേയും എഴുത്തച്ഛന്‍ സാഹിത്യത്തേയും അതായത്‌ വേദസാഹിത്യത്തേുയും അധിക്ഷേപിച്ചു കൊണ്ട്‌ `എഴുത്തച്ഛന്‍ ഭ്രാന്താലയത്തിന്റെ രാജശില്പി’ എന്ന പേരില്‍ ഒരു പ്രബന്ധം അവതരിപ്പിച്ചു. ഈ വിഷയത്തില്‍ അദ്ദേഹം ഒരു പുസ്‌തകം തന്നെ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ധര്‍മ്മികതയില്ലാത്ത ശുഷ്‌ക്കസാഹിത്യം. മലയാള ഭാഷയുടെ പിതാവ്‌ എന്ന പദവി നേടിയ എഴുത്തച്ഛന്‍ ഒരു കവിയല്ല, കപിയാണ്‌ എന്ന്‌ പറഞ്ഞ സാംസ്‌ക്കാരികാധഃപതനമാണ്‌ അദ്ദേഹത്തില്‍ കാണുന്നത്‌. അങ്ങനെയുള്ളവര്‍ക്ക്‌ സാഹിത്യത്തിന്റെ ധര്‍മ്മം പരിപാലിക്കാന്‍ എങ്ങനെ സാധിക്കും. കോളേജു ക്ലാസുകളില്‍ പഠിപ്പിക്കാന്‍ കേരള യൂണിവേര്‍സിറ്റി തെരഞ്ഞെടുത്ത സുന്ദരകാണ്ഡം സാഹിത്യ മൂല്യമില്ലാത്തതാണ്‌ എന്ന്‌ പറയുന്നത്‌ അടിസ്ഥാനരഹിതമായ വെറും ആരോപണം മാത്രമല്ലേ എന്ന എന്റെ ചോദ്യത്തിന്‌ അദ്ദേഹത്തിന്‌ മറുപടിയില്ലായിരുന്നു. അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ പ്രതികരണങ്ങള്‍ക്ക്‌ മുമ്പില്‍ അദ്ദേഹം ചൂളിപ്പോയി.

വിമര്‍ശിക്കപ്പെട്ടിട്ടുള്ള മറ്റൊരു ഗ്രന്ഥമാണ്‌ ഭഗവദ്‌ഗീഥ. ഗീഥയെ വിമര്‍ശനാത്മകമായി വീക്ഷിച്ചുകൊണ്ട്‌ ഒരു രാമചന്ദ്രന്‍ ഒരു പുസ്‌തകം എഴുതിയിട്ടുണ്ട്‌. ഗീതാവ്യാഖ്യാനങ്ങള്‍ പാളിപ്പോയി എന്ന്‌ അഭിപ്രായപ്പെട്ടുകൊണ്ട്‌ പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കുന്നു. ഓരോ ശ്ലോകവും അദ്ദേഹത്തിന്റെ ഭാവനയുടെ പരിധിയില്‍ ഒതുക്കി നിര്‍ത്തി വ്യാഖ്യാനിച്ചപ്പോള്‍ അതില്‍ വേദസാഹിത്യത്തോടുള്ള പ്രതിരോധത്തിന്റെ നിറം കലര്‌ന്നു. ധാര്‍മ്മികതയില്ലാത്ത സാഹിത്യമായി. ഉദാഹരണത്തിനായി ഗീതാ മൂന്നാം അദ്ധ്യായം മുപ്പത്തഞ്ചാമത്തെ ശ്ലോകം അദ്ദേഹം വ്യാഖ്യാനിക്കുന്നത്‌ നോക്കാം.

ശ്രേയാന്‍ സ്വധര്‍മോ വിഗുണഃ പരധര്‍മാത്‌ സ്വനുഷ്‌ഠിതാത്‌
സ്വധര്‍മേ നിധനം ശ്രേയഃ പരധര്‍മോ ഭയാവഹഃ

പരധര്‍മ്മം ചെയ്യാന്‍ ശ്രമിച്ച്‌ പരാജയപ്പെടുന്നതിനേക്കാള്‍ കാര്യക്ഷമതയോടെ സ്വധര്‍മ്മം നിര്‍വ്വഹിച്ച്‌ വിജയം കൈവരിക്കുന്നതാണുത്തമം എന്ന്‌ വളരെ ലളിതമായി അര്‍ത്ഥം പറയാവുന്ന ഒരു ശ്ലോകമാണിത്‌. ഒരു നേഴ്സ്‌ ഡോക്ടറുടെ ജോലി ചെയ്യാന്‍ ശ്രമിച്ചാല്‍ ഉണ്ടാകുന്ന ആപത്തിനെ പറ്റി പറയേണ്ടതില്ലല്ലോ. അനുയോജ്യമായ ഉന്നത വിദ്യാഭ്യാസത്തിലൂടെ നേഴ്സിന്‌ ഡോക്ടറുടെ ജോലി ചെയ്യാനുള്ള യോഗ്യത നേടാവുന്നതാണ്‌. ഹൈന്ദവ വിശ്വാസമനുസരിച്ച്‌ നൂറു നൂറു വാസനകളുമായാണ്‌ മനുഷ്യര്‍ ജന്മമെടുക്കുന്നത്‌. അവയെല്ലാം പൂര്‍വ്വജന്മത്തിലെ അനുസ്‌മരണങ്ങളായിരിക്കും. ആ വാസനകള്‍ വ്യക്തികളുടെ ഗുണങ്ങളെ ബാധിക്കുന്നു. അതുകൊണ്ടാണ്‌ സത്വഗുണം, രജോഗുണം, തമോഗുണം, ഇവയില്‍ ഏതെങ്കിലും ഒന്ന്‌ മനുഷ്യരില്‍ പ്രബലമായിക്കാണുന്നത്‌. അതിനനുസൃതമായിരിക്കും അവരുടെ ധര്‍മ്മവും. ഈ ഗുണങ്ങള്‍ക്ക്‌ മാറ്റം വന്ന്‌ തമോഗുണത്തില്‍ നിന്ന്‌ രജോഗുണത്തിലേക്കും രജോഗുണത്തില്‍ നിന്ന്‌ സത്വഗുണത്തിലേക്കും ഉയര്‍ന്നു പോകുന്ന സാഹചര്യമുണ്ടാകാം. ഒരു ഈ മാറ്റം മറിച്ചും സംഭവിക്കാം. ഈ മാറ്റത്തിനനുസരിച്ച്‌ അവരുടെ ധര്‍മ്മത്തിനും മാറ്റം വരുന്നു. ഈ സാമാന്യ തത്ത്വം മനസ്സിലാക്കാതെയാണ്‌ രാമചന്ദ്രന്‍ ഈ ശ്ലോകം വ്യാഖ്യാനിച്ചിരിക്കുന്നത്‌. തോട്ടിയുടെ മകന്‍ തോട്ടി വേല തന്നെ ചെയ്യണം മറ്റൊരു ജോലിയും ചെയ്യാന്‍ പാടില്ല എന്ന്‌ ഗീത നിഷ്‌ക്കര്‍ഷിക്കുന്നില്ല. ജാതിവ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ ജാതിശ്രേണിയിലെ ഒരു വിഭാഗത്തിന്റെ വികാരങ്ങള്‍ ഉണര്‍ത്തിവിട്ട്‌ ഹിന്ദു മതത്തോട്‌്‌ അവരില്‍ വിദ്വേഷം ജനിപ്പിക്കനാണ്‌ അദ്ദേഹം ശ്രമിക്കുന്നത്‌. സ്വന്തം ധര്‍മ്മം അതിന്റെ എല്ലാ പരിപൂര്‍ണ്ണതയോടെ ചെയ്യുന്നതാണ്‌ മറ്റുള്ളവരുടെ ധര്‍മ്മം ചെയ്യാന്‍ ശ്രമിച്ച്‌ അതില്‍ പൂര്‍ണ്ണത നേടാതിരിക്കുന്നത്‌ എന്ന ഈ ശ്ലോകത്തിന്റെ അര്‍ത്ഥം ജാതിയുടെ പേരു പറഞ്ഞ്‌ വളച്ചൊടിച്ച്‌ അദ്ദേഹം ഭഗവാന്‍ കൃഷ്‌ണനേയും ഗീതക്ക്‌ വ്യാഖ്യാനമെഴുതിയവരേയും അധിക്ഷേപിച്ചിരിക്കുന്നതായി കാണുന്നു. പുസ്‌തകത്തില്‍ ഇതു പോലെ വേദസാഹിത്യത്തെ പ്രധിരോധിക്കുന്ന പല ഉദാഹരണങ്ങളും ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. വേദസാഹിത്യത്തിന്റെ പവിത്രതയും മൌലികത്വവും നിലനിര്‍ത്താന്‍ ഇങ്ങനെയുള്ള സാഹിത്യപ്രവണതയെ ചെറുത്ത്‌ തോല്പിക്കേണ്ടത്‌ അനിവാര്യമാണ്‌.

New$20Imageവേദസാഹിത്യം വിഭാവന ചെയ്യുന്ന ജാതിമതഭേദചിന്തകളില്ലാത്ത സമത്വസുന്ദരമായ ഒരു സാമുഹ്യ വ്യവസ്ഥിതിക്ക്‌ വിപരീതമായ സാഹചര്യങ്ങള്‍ കാണുമ്പോള്‍ വേദനിക്കുന്ന ആധുനിക മനസ്സുകളുണ്ടാകും. അവരില്‍ ചിലര്‍ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുമ്പോള്‍ മറ്റു ചിലര്‍ വിമര്‍ശനാത്മകമായി ചിന്തിക്കുന്നു. ഡോ. എ. കെ. ബി. പിള്ള Hinduism A Manufesto & guide എന്ന ലഘുലേഖ തയ്യാറാക്കിയിട്ടുണ്ട്‌. ഹിന്ദുമതം അപകടത്തിലേക്ക്‌ നീങ്ങിക്കൊണ്ടിരിക്കുന്നു എന്നു മനസ്സിലാക്കുന്ന അദ്ദേഹം ഈ ലഘുലേഖയിലൂടെ ലക്ഷ്യമാക്കുന്നത്‌ ഹിന്ദുമതത്തിന്റെ പുനര്‍വികാസവും പോഷണവുമാണ്‌. ആധുനിക മനസ്സുകളുടെ വേദനയില്‍ നിന്ന്‌ ഉടലെടുക്കുന്ന വിമര്‍ശനം വേദസാഹിത്യത്തോടുള്ള പ്രതിരോധമല്ല, അതിന്റെ ആത്മാര്‍ത്ഥതയില്ലാത്ത പ്രയോക്താക്കളോടുള്ള അമര്‍ഷമാണ്‌. ഋഗ്വേവേദത്തില്‍ ചാതുര്‍ വര്‍ണ്ണ്യത്തെ പറ്റി പരാമര്‍ശിച്ചിട്ടുണ്ട്‌. ഗീതയിലുമുണ്ട്‌ ആ പരാമര്‍ശം. ചാതുര്‍വര്‍ണ്ണ്യം മയാസൃഷ്ടം ഗുണകര്‍മ്മവിഭാഗശഃ എന്ന ഗീതാശ്ലോകം വളരെ പ്രസിദ്ധമാണ്‌. വേദമനസ്സുകള്‍ ആഗ്രഹിച്ചത്‌ സമൂഹത്തിന്റെ നിലനില്പിനായി സ്‌നേഹ-സുഹൃദ-സാഹോദര്യത്തോടെ, സമാനചിന്തയോടെ നാലു വിഭാഗങ്ങളും പ്രവര്‍ത്തിക്കണമെന്നാണ്‌. എന്നാല്‍ കാലം മാറിയതനുസരിച്ച്‌ അവയുടെ അവതരണത്തിലും പ്രയോഗത്തിലും കലര്‍പ്പു കലര്‍ന്നപ്പോള്‍ ആധുനിക മനസ്സുകള്‍ അതിനെ വിമര്‍ശനാത്മകമായി വീക്ഷിക്കാന്‍ തുടങ്ങി. ഗുരു നിത്യ ചൈതന്യ യതിയുടെ ഉപനിഷദ്‌ വ്യാഖ്യാനവും ഗീഥാ വ്യാഖ്യാനവും വായിക്കുമ്പോള്‍ പല ഭാഗങ്ങളിലും ശങ്കരാചര്യരെ ചോദ്യം ചെയ്യുന്നതായി കാണാം. അങ്ങനെയുള്ള പ്രതിരോധം വേദസാഹിത്യത്തിനോടല്ല, അവയുടെ ആത്മാര്‍ത്ഥതയില്ലാത്ത കപടബുദ്ധികളായ പ്രയോക്താക്കളോടാണ്‌. വേദമനസ്സുകള്‍ വിഭാവന ചെയ്‌ത സാമൂഹ്യ വ്യവസ്ഥിതി, ഭാരതം ഒരു കാലത്ത്‌ സമസ്‌തജീവരാശികളോടും വെച്ചു പുലര്‍ത്തിയിരുന്ന സമഭാവന പിന്നീ ട്‌ നഷ്ടപ്പെടാന്‍ കാരണം ഈ പ്രയോക്തക്കളാണ്‌. വേദസാഹിത്യത്തെ അതിന്റെ എല്ലാ പ്രൌഢിയോടും ശോഭയോടും അന്തസ്സോടും മൌലികതയോടും നിലനിര്‍ത്തേണ്ടത്‌ അനിവാര്യമാണ്‌. അതിനു വേണ്ടത്‌ വസ്‌തുതകളുടെ നേരെ മനഃപൂര്‍വ്വം കാണ്ണടക്കാതെ, തെറ്റുകള്‍ തിരുത്തലും വേദസാഹിത്യത്തിന്റെ ആത്മാര്‍ത്ഥതയില്ലാത്ത പ്രയോക്താക്കളുടെ ആത്മാവിന്റെ ഉദ്ധാരണവുമാണ്‌. ആത്മാവിനെ ആത്മാവിനെക്കൊണ്ടു തന്നെ ഉദ്ധരിക്കണമെന്ന്‌ ഗീതയില്‍ പറഞ്ഞിട്ടുണ്ട്‌.

ഉദ്ധരേദാത്മനാത്മാനം നാത്മാനമവസദയേത്‌ –
ആത്മൈവ ഹ്യാത്മനോ ബന്ധുരാത്മൈവ രിപുരത്മനഃ

നമുക്കു മാത്രമേ നമ്മേ ഉദ്ധരിക്കാനും നമ്മുടെ ആത്മാവിനെ കറകളഞ്ഞ്‌ പ്രകാശമാനമാക്കാനും സാധിക്കുകയുള്ളൂ. ഭഗവാന്‍ കൃഷ്‌ണന്‍ ലൌകികചിന്തയില്‍ ആണ്ടു പോയ അര്‍ജ്ജുനന്റെ മനസ്സിനെ ഉദ്ധരിക്കാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നു. ‘നീ നിന്നെത്തന്നെ ഉദ്ധരിക്കൂ’ എന്ന കൃഷ്‌ണന്റെ വാക്കുകള്‍ അര്‍ജ്ജുനില്‍ മാനസിക പരിണാമമുണ്ടാക്കുകയും അര്‍ജ്ജുനന്‍ കര്‍മ്മോന്മുഖനാവുകയും ചെയ്യുന്നു. അര്‍ജ്ജുനന്‍ കൃഷ്‌ണന്‍ പറഞ്ഞതനുസരിച്ച്‌ യാന്ത്രികമായി പ്രവര്‍ത്തിക്കുകയല്ല ചെയ്‌തത്‌. കൃഷ്‌ണാര്‍ജ്ജുന സംവാദത്തിന്റെ അനന്തരഫലമായി അര്‍ജ്ജുജനന്‍ യോഗാത്മക ബുദ്ധിയിലേക്ക്‌ ഉയര്‍ന്നതിനു ശേഷമാണ്‌ സ്വധര്‍മ്മം ലക്ഷ്യബോധത്തോടെ നിര്‍വ്വഹിക്കുന്നത്‌. കൃഷ്‌ണന്‍ അര്‍ജ്ജനന്റെ ആത്മോദ്ധാരണത്തിലൂടെ ധര്‍മ്മം പുനഃസ്ഥാപിച്ചതു പോലെ വേദസാഹിത്യത്തിന്റെ ഗതി മാറ്റിവിട്ടു കൊണ്ടിരിക്കുന്നവരുടെ ആത്മോദ്ധാരണം അനിവാര്യമാണ്‌. അതിന്‌ ചിലപ്പോള്‍ മറ്റൊരു അവതാരം തന്നെ വേണ്ടി വന്നേക്കും.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top