Flash News

അമേരിക്കയിലെ ആദ്യ അയ്യപ്പക്ഷേത്രം ന്യൂയോര്‍ക്കില്‍ യാഥാര്‍ത്ഥ്യമാകുന്നു

July 14, 2015 , പി. ശ്രീകുമാര്‍

kummanam 119ന്യൂയോര്‍ക്ക്: അമേരിക്കയിലെ ആദ്യഅയ്യപ്പക്ഷേത്രം ന്യൂയോര്‍ക്കില്‍ യാഥാര്‍ത്ഥ്യമാകുന്നു. വെസ്റ്റ്‌ചെസ്റ്ററില്‍ നിര്‍മിക്കുന്ന ക്ഷേത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ സമാരംഭം ന്യൂയോര്‍ക്കില്‍ നടന്നു. ശബരിമല അയ്യപ്പസേവാസമാജം ജനറല്‍ സെക്രട്ടറിയും ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറിയുമായ കുമ്മനം രാജശേഖരന്റെ സാന്നിധ്യത്തിലായിരുന്നു ശുഭാരംഭ ചടങ്ങ്. വേള്‍ഡ് അയ്യപ്പാ സേവാ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് ക്ഷേത്ര നിര്‍മ്മാണം. അയ്യപ്പക്ഷേത്ര ഭക്ത സംഗമം കുമ്മനം രാജശേഖരന്‍ ഉല്‍ഘാ ടനം ചെയ്യ്തു.രുക്മിണി നായര്‍, ലളിത രാധാകൃഷ്ണന്‍, ഓമന വാസുദേവ്,പാര്‍ത്ഥസാരഥിപ്പിള്ള,ശ്രീകുമാര്‍ ജന്മഭുമി, മണ്ണടി ഹരി, എന്നിവര്‍ ദീപം തെളിച്ചു.

അമേരിക്കയില്‍ അയ്യപ്പക്ഷേത്രം ഉയരുന്നത് കേരളത്തിലെ അയ്യപ്പഭക്തന്മാര്‍ക്കും ഹിന്ദുക്കള്‍ക്കും അഭിമാനകാര്യമാണെന്ന് കുമ്മനം പറഞ്ഞു. അയ്യപ്പദര്‍ശനം ലോകവ്യാപകമായി വളര്‍ന്നുകൊണ്ടിരിക്കുകയാണ്, എല്ലാവരെയും ഒന്നിപ്പിക്കുന്ന മാനവദര്‍ശനമാണത്. ശബരിമല ക്ഷേത്രത്തെ തകര്‍ക്കാന്‍ സംഘടിത ശ്രമം പലപ്പോഴും ഉണ്ടായിട്ടുണ്ട്. ഇപ്പോഴും നടക്കുന്നു. അതില്‍ വിജയിക്കാന്‍ കഴിഞ്ഞില്ല, കഴിയുകയുമില്ല, കാരണം അയ്യപ്പന്‍ സത്യമാണ്. സത്യത്തെ നശിപ്പിക്കാനാകില്ല. ശബരിമലയിലേക്ക് എത്തുന്ന അയ്യപ്പന്മാരുടെ എണ്ണം പ്രതിവര്‍ഷം കൂടുന്നതല്ലാതെ കുറയുന്നില്ല. പലവിധ ചൂഷണങ്ങളും പ്രയാസങ്ങളും നേരിടുന്നുണ്ടെങ്കിലും അയ്യപ്പന്മാര്‍ വീണ്ടും മലചവിട്ടുന്നു. അയ്യപ്പന്‍ എന്ന അനുഭൂതിയെ ദര്‍ശിക്കാനാണിത്. വിവരണാതീതമാണ് ആ ദര്‍ശനം. കുമ്മനം പറഞ്ഞു.

ജന്മദിനാചരണം, വിദ്യാരംഭം, വിവാഹം, വിവാഹ വാര്‍ഷീകം, അനുമോദന ചടങ്ങുകള്‍, വാവുബലി, ഭജന, പ്രഭാഷണ പരമ്പരകള്‍, രാമായണ മാസാചരണം, അയ്യപ്പ മാസാചരണം, മരണാനന്തര കര്‍മ്മങ്ങള്‍, സപ്താഹങ്ങള്‍ തുടങ്ങി ഭാരത സംസ്‌കാരത്തിന്റെ മഹിമ ഈ നാട്ടിലുയര്‍ത്തിക്കാട്ടുന്ന പ്രവര്‍ത്തനങ്ങള്‍ അയ്യപ്പസേവാ ട്രസ്റ്റിന്റെ പ്രവര്‍ത്തകര്‍ വളരെ വര്‍ഷങ്ങളായി അമേരിക്കയില്‍ നടന്നു വരുന്നു എന്നതില്‍ കുമ്മനം അത്ഭുതം രേഘപ്പെടുത്തി. ഗുരുസ്വാമി പാര്‍ത്ഥസാരഥിപ്പിള്ളയും സംഘവും നടത്തിവരുന്ന പ്രവര്‍്ത്തനത്തെ പ്രശംശിച്ചു വാസ്റ്റ് പ്രസിഡന്റ് പാര്‍ത്ഥസാരഥിപ്പിള്ളയും സെക്രട്ടറി ഡോ. പത്മജാ പ്രേംമും ക്ഷേത്രത്തിന്റെ ആവശ്യകതയും തുടക്കവും പ്രവര്‍ത്തനവും ഭാവി പരിപാടികളും സദസിനു വിശധികരിച്ചു. അയ്യപ്പ ഭക്തരുടെ നിസ്സീമമായ സഹകരണം ലഭിച്ചുകൊണ്ടിരിക്കുന്ന വാസ്റ്റ്‌ന്റെ അഭിമുഹ്യത്തില്‍ സമൂഹ നന്മയ്ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ വിവരിച്ചപ്പോള്‍ സദസ്സില്‍ നിന്നും കരേഘാഷം മുഴങ്ങി. ട്രസ്റ്റിന്റെ സെക്രട്ടറി ഡോ. പത്മജാ പ്രേം, യൂത്ത് ലീഡര്‍ ഗണേഷ് നായരും അവതരിപ്പിച്ച പവര്‍ പോയിന്റ് പ്രദശനത്തീലുടെ വാസ്റ്റ്‌ന്റെ നാളിതു വരെയുള്ള പ്രവര്‍ത്തനങ്ങളും ഭാവി പരിപാടികളും വിശദീകരിച്ചു.

ഗുരുസ്വാമി പാര്‍ത്ഥസാരഥിപിള്ള ക്ഷേത്രനിര്‍മ്മാണ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ശബരിമലയിലെ അയ്യപ്പവിഗ്രഹത്തിന്റെ തനി വലിപ്പത്തിലും രൂപത്തിലുമുള്ള വിഗ്രഹമായിരിക്കും പ്രതിഷ്ഠിക്കുക. ഹനുമാന്റെയും ഗണപതിയുടെയും ഉപപ്രതിഷ്ഠയും ഉണ്ടാകും. വിഗ്രഹ നിര്‍മ്മാണം അടുത്തമാസം പൂര്‍ത്തിയാകുമെന്നും പാര്‍ത്ഥസാരഥിപിള്ള പറഞ്ഞു.അടുത്തമാസം പൂര്‍ത്തിയാകുന്ന വി്ഗ്രഹങ്ങള്‍ക്കുള്ള സഹായവുമായി പലരും രംഗത്തു വന്നിട്ടുണ്ട്. ക്ഷേ്ത്ര നിര്‍മ്മാണത്തിനുള്ള പിന്‍തുണയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിക്കുന്നുണ്ട്. കഴിഞ്ഞ 35 വര്‍ഷത്തെ അമേരിക്കയിലെ ശരണം വിളിക്ക് ഇത്രയേറെ വരവേല്‍പ്പ് കിട്ടുന്നത് അയ്യപപ്‌സ്വാമിയുടെ അനുഗ്രഹം കൊണ്ടുമാത്രമാണ്.. നവംബര്‍ ആദ്യം കേരളത്തില്‍ നടക്കുന്ന അയ്യപ്പ സംഗമത്തില്‍ തന്ത്രി മുഖ്യന്മാരുടേയും പൂജാരിമാരുടേയും സാന്നിധ്യത്തില്‍ പ്രത്യേക ആവാഹനപൂജയ്ക്ക് ശേഷം വിഗ്രഹങ്ങള്‍ ഘോഷയാത്രയായി എരുമേലി, ആറന്മുള, റാന്നി തോട്ടമണ്‍കാവി, ശ്രീ പത്മനാഭസ്വാമി ക്ഷേത്രം തുടങ്ങിയ പുണ്യസങ്കേതങ്ങളിലെ സ്വികരണം ഏറ്റുവാങ്ങി ന്യൂയോര്‍ക്കില്‍ എത്തും. പാര്‍ത്ഥസാരഥി പിള്ള പറഞ്ഞു.

ട്രസ്റ്റ് ചെയര്‍മാന്‍ വാസുദേവ് പുളിക്കല്‍ അദ്ധ്യക്ഷം വഹിച്ചു. ജന്മഭൂമി ന്യൂസ് എഡിറ്റര്‍ പി. ശ്രീകുമാര്‍, സപ്താഹാചാര്യന്‍ മണ്ണടി ഹരി, ജനം ടി. വി. മാനേജിംഗ് ഡയറക്ടര്‍ പി വിശ്വരൂപന്‍, ഡോ. എ. കെ. ബി. പിള്ള, മാധവന്‍ കെ. നായര്‍, ഡോ. നിഷ പിള്ള, ഗിതേഷ് തമ്പി, ഡോ. പത്മജ പ്രേം, ഗണേഷ്‌ നായര്‍, ശ്രീകുമാര്‍ ഉണ്ണിത്താന്‍, ശിവദാസന്‍ എന്നിവര്‍ പ്രസംഗിച്ചു. കുമ്മനം രാജശേഖരന്‍, ശബരീനാഥ് എന്നിവരെ പൊന്നാടയും ഫലകവും നല്‍കി ആദരിച്ചു. പ്രിയ ശ്രീകാന്ത്, രാംദാസ് കൊച്ചുപറമ്പില്‍,അജിത് നായര്‍, ശബരീനാഥ് എന്നിവരുടെ അയ്യപ്പ ഗാനാലാപനം ചടങ്ങിനെ ഭക്തിസാന്ദ്രമാക്കി. മഹിമ, നാമം, എന്‍ ബി എ, നാമം, ചേംബര്‍ ഓഫ് കൊമേഴ്‌സ്, എന്‍ എസ് എസ്, എസ് എന്‍ എ, കെ എച്ച് എസ്, കെ എച്ച് എന്‍ എ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്തു.

DSC00167 DSC00169 DSC00170 kummanam 053 kummanam 064 kummanam 087


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top