Flash News

പെണ്‍കുട്ടികളുടെ മരണത്തില്‍ ദുരൂഹത

July 14, 2015 , സ്വന്തം ലേഖകന്‍

konni-missing-girlsപാലക്കാട്: പത്തനംതിട്ടയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥിനികളില്‍ രണ്ടു പേരെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടത്തെിയതില്‍ ദുരൂഹതയേറുന്നു. പത്തനംതിട്ട കോന്നി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനികളായ ഐരവന്‍ തിരുമല വീട്ടില്‍ രാമചന്ദ്രന്‍ നായരുടെ മകള്‍ ആതിര ആര്‍. നായര്‍ (17), കോന്നി തെക്കുംകാവ് പുത്തന്‍പറമ്പ് വീട്ടില്‍ സുജാതയുടെ മകള്‍ രാജി (16) എന്നിവരാണ് മരിച്ചത്. സാരമായി പരിക്കേറ്റ കോന്നി ഐരവന്‍ തോപ്പില്‍ ലക്ഷംവീട് കോളനിയില്‍ കെ. സുരേഷിന്‍െറ മകള്‍ ആര്യയുടെ16) നില ഗുരുതരമാണ്.

ഒരുമിച്ച് യാത്രചെയ്ത മൂവരും ഒരേ സമയം ട്രെയിനില്‍ നിന്ന് ചാടുകയായിരുന്നെന്നാണ് സംശയിക്കുന്നത്. പത്തിരിപ്പാല പേരൂര്‍ പൂക്കാട്ടുകുന്നിന് സമീപം വെച്ചാണ് ട്രെയിനില്‍ നിന്ന് ചാടിയതെന്ന് കരുതുന്നത്. എന്നാല്‍, ഇവരെ ആരെങ്കിലും തള്ളിയിട്ടതാണോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. ഇവര്‍ കാണാതായ സാഹചര്യത്തെക്കുറിച്ചും വിവരം ലഭിച്ചിട്ടില്ല.

ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കേരള എക്സ്പ്രസിലാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്. ട്രെയിന്‍ കടന്നുപോയ ഉടനെയാണ് പാളത്തിലും അരികിലുമായി വീണുകിടന്ന പെണ്‍കുട്ടികളെ കണ്ടത്. ജൂലൈ ഒമ്പതുമുതല്‍ മൂവരെയും കാണാതായിരുന്നു.

പെണ്‍കുട്ടികളെ തിരിച്ചറിഞ്ഞത് ആതിരയുടെ ഉള്ളംകൈയിലെ എഴുത്തില്‍നിന്നാണ്. ഉള്ളംകൈയില്‍ പേനകൊണ്ട് ആര്‍. ആതിര, തിരുമല, ഐരവന്‍  പി.ഒ, കോന്നി, പത്തനംതിട്ട എന്ന വിലാസവും ഫോണ്‍നമ്പറും എഴുതിയിരുന്നു. ഈ നമ്പറില്‍ ബന്ധപ്പെട്ടാണ് ഇവരെ തിരിച്ചറിഞ്ഞത്.  ഇവര്‍ സഞ്ചരിച്ച ട്രെയിനിന് പിന്നാലെ ഒരു ചരക്കുവണ്ടിയാണ് കടന്നുപോയത്.

പാലക്കാട്ടുനിന്നോ അതിനുമുമ്പോ ഉള്ള ഏതെങ്കിലും സ്റ്റേഷനില്‍ നിന്നാകാം മൂവരും ട്രെയിനില്‍ കയറിയതെന്നാണ് കരുതുന്നത്. രണ്ട് റെയില്‍വേ ട്രാക്കിനുമിടയിലുള്ള സ്ഥലത്താണ് രാജിയും ആര്യയും കിടന്നിരുന്നത്. രാജിയുടെ മൃതദേഹം ട്രാക്കിന് നടുവില്‍ തിരിച്ചറിയാത്തവിധം ഛിന്നഭിന്നമായ നിലയിലായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top