Flash News

ബോംബെ ഭീകരാക്രണക്കേസിലെ പ്രതി സാഖി-ഉല്‍-റഹ്‌മാന്‍ ലഖ്‌വിക്ക് ഐ.എസ്.ഐ. കേന്ദ്രത്തില്‍ സുഖവാസം

July 14, 2015 , സ്വന്തം ലേഖകന്‍

lakhvi-ss-18-121-4ഇസ്ലാമാബാദ്: 2008-ലെ മുംബൈ ആക്രമണക്കേസ് പ്രതി സാഖി ഉല്‍ റഹ്മാന്‍ ലഖ്‌വിയുടെ വിചാരണയില്‍ പാക്കിസ്ഥാന്‍ വരുത്തുന്ന വീഴ്ചയില്‍ ഇന്ത്യ പ്രതിഷേധം തുടരുമ്പോഴും ലഖ്‌വിക്ക് എെ.സ്.എെയുടെ നേതൃത്വത്തില്‍ സുഖവാസമെന്ന് സൂചന. ലഖ്‌വി ഭാര്യയ്ക്കൊപ്പം ലാഹോറിലെ ഐസ്ഐയുടെ സുരക്ഷാത്താവളത്തിലാണെന്നാണ് വിവരങ്ങള്‍. കൂടാതെ പാകിസ്ഥാന്‍ പട്ടാളക്കാരുടെ സംരക്ഷണത്തില്‍ ലഷ്കര്‍ ഇ തൊയിബ നേതാക്കളുമായി വീട്ടില്‍ ലഖ്‌വി കൂടിക്കാഴ്ച നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

മുംബൈ ഭീകരാക്രമണ കേസിന്‍റെ വിചാരണയില്‍ പാകിസ്ഥാന്‍ വ‍്യക്തമായ തീരുമാനം എടുക്കാത്തതിനും ലഖ്‌വിയുടെ ശബ്ദരേഖ ഇന്ത‍്യയ്ക്ക് നല്‍കുന്നതിന് പാക് അധിക‍ൃതര്‍ വിസമ്മതിച്ചതിനും പിന്നില്‍ ലഷ്കര്‍ ഇ തൊയിബയുമായുള്ള പാകിസ്ഥാന്‍ സേനയുടെ ബന്ധമാണെന്നാണ് സൂചന.

ഭീകരാക്രമണത്തില്‍ ലഖ്‌വിക്ക് മുഖ‍്യ പങ്കുണ്ടെന്ന് ഇന്ത‍്യന്‍ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഇന്ത‍്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും റഷ‍്യയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ലഖ്‌വിയുടെ ശബ്ദരേഖ കൈമാറാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ ഉറപ്പ് കാറ്റില്‍ പറത്തിയ രീതിയില്‍ ആണ് ശബ്ദരേഖ കൈമാറാന്‍ പാകിസ്ഥാനില്‍ നിയമസാധുത ഇല്ല എന്ന് ലക്ഷ്‌വിയുടെ അഭിഭാഷകന്‍ ചൗധരി അസര്‍ പറഞ്ഞത്.

ഇതോടൊപ്പം കേസ് വിചാരണ നടത്തണമെങ്കില്‍ ഇന്ത‍്യ കൂടുതല്‍ തെളിവുകള്‍ നല്‍കണം എന്നാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ വിദേശകാര‍്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് പറഞ്ഞത്.
അഡ്യാല ജയിലില്‍ നിന്നും ഏപ്രില്‍ 10-ന് ജാമ‍്യത്തില്‍ പുറത്തിരങ്ങിയ ലഖ്‌വി പിന്നീടുള്ള വിചാരണകളില്‍ ഒന്നും എത്തിയിരുന്നില്ല. ലാഹോര്‍ ഹൈക്കോടതി മുംബൈ ഭീകരാക്രമണ കേസില്‍ ലക്ഷ്‌വിക്കെതിരെ വേണ്ടത്ര തെളിവുകള്‍ ഇല്ല എന്ന കാരണത്താല്‍ കേസ് നീട്ടിവച്ചതിനെ തുടര്‍ന്നാണ് ലക്ഷ്‌വിക്ക് ജാമ‍്യം ലഭിച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top