Flash News

കലാശ്രേഷ്ഠ പുരസ്കാരം കാനായി കുഞ്ഞിരാമന്

July 16, 2015 , സ്വന്തം ലേഖകന്‍

kanai-kunjiramanകണ്ണൂര്‍: കാഞ്ഞങ്ങാട് നാടന്‍കലാ പാഠശാലയുടെ മൂന്നാമത് കലാശ്രേഷ്ഠ പുരസ്കാരത്തിന് ശില്‍പി കാനായി കുഞ്ഞിരാമനെ തെരഞ്ഞെടുത്തു. സേവനശ്രേഷ്ഠ പുരസ്കാരത്തിന് ബാലകൃഷ്ണന്‍ കേവീസും ഗ്രന്ഥശ്രേഷ്ഠ പുരസ്കാരത്തിന് എം. കമലാസനനും അര്‍ഹരായതായി പാഠശാല ചെയര്‍മാന്‍ ചന്ദ്രന്‍ മുട്ടത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സമൂഹത്തിലെ നിരവധി പ്രശ്നങ്ങളോട് പ്രതികരിക്കുന്ന ശില്‍പങ്ങളും കൊത്തുവേലകളും ചെയ്ത വേറിട്ട പ്രവര്‍ത്തനങ്ങള്‍ മാനിച്ചാണ് കാനായിയെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെയും പാവപ്പെട്ട വിദ്യാര്‍ഥികളുടെയും അടിസ്ഥാനാവശ്യങ്ങള്‍ക്ക് ചെയ്ത പ്രവര്‍ത്തനങ്ങളാണ് ഉദുമ സ്വദേശി ബാലകൃഷ്ണനെ പുരസ്കാര ജേതാവാക്കിയത്. സാധാരണക്കാരന്‍െറ പ്രശ്നങ്ങളും വേദനകളും പ്രമേയമാക്കി രചിച്ച കഥാസമാഹാരങ്ങളും നോവലുകളും പരിഗണിച്ചാണ് എം. കമലാസനന് ഗ്രന്ഥശ്രേഷ്ഠ പുരസ്കാരം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top