കാണാതായ സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറിയും വനിതാ നേതാവും ഹൈകോടതിയില്‍ ഹാജരായി

cpmകൊച്ചി: ഉദയംപേരൂരില്‍ നിന്ന് കാണാതായ സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറിയും വനിതാ നേതാവും ഹൈകോടതിയില്‍ ഹാജരായി. മുന്‍ ലോക്കല്‍ സെക്രട്ടറി പ്രമോദും ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് അനൂജ വിനോദുമാണ് ഇരുവരുടെയും ബന്ധുക്കള്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയത്തെുടര്‍ന്ന് ഡിവിഷന്‍ ബെഞ്ച് മുമ്പാകെ ഹാജരായത്. ഇരുവരും അന്യായ തടങ്കിലല്ലന്ന് കണ്ടത്തെിയ കോടതി രണ്ടുപേരെയും വിട്ടയച്ചു.

പ്രമോദ് അനൂജയുടെ അന്യായ തടങ്കലിലാണെന്ന് ആരോപിച്ച് ഭാര്യ സ്മിതയും അനൂജ അന്യായ തടങ്കലിലാണെന്നാരോപിച്ച് പിതാവും നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജികളാണ് കോടതി പരിഗണിച്ചത്. തങ്ങള്‍ ആരുടെയും അന്യായ തടങ്കലിലല്ലന്ന് ഇരുവരും വ്യക്തമാക്കി. തൊഴിലുമായി ബന്ധപ്പെട്ട് നെയ്യാറ്റിന്‍കരയിലായിരുന്നെന്ന് അനൂജയും താന്‍ ജോലിയാവശ്യാര്‍ഥം തൃശൂരിലായിരുന്നെന്ന് പ്രമോദും ബോധിപ്പിച്ചു. ഭര്‍ത്താവിനൊപ്പം പോകുന്നില്ലന്നും നെയ്യാറ്റിന്‍കരയിലേക്ക് മടങ്ങുകയാണെന്നും അനൂജ വ്യക്തമാക്കി. പ്രമോദും ഇതേ നിലപാടിലാണ്. തുടര്‍ന്ന് ഇരുവരെയും ഇഷ്ടത്തിന് വിടുകയായിരുന്നു.

Print Friendly, PDF & Email

Leave a Comment