Flash News
ആരാണീ മുംതാസ് അലി ഖാന്‍?; പിണറായി വിജയനോടുള്ള പക തീര്‍ക്കാന്‍ വര്‍ഗീയത പരത്തി അന്തരീക്ഷം മലിനമാക്കാരുതെന്ന് കെ ടി ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്   ****    ഓട്ടോ ഡ്രൈവറുടെ സദാചാര ഗുണ്ടായിസം വിദ്യാര്‍ത്ഥിക്കെതിരെ; പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ നടുറോഡിലിട്ട് മര്‍ദ്ദിച്ചു   ****    ന്യൂനപക്ഷങ്ങളെ അമിതമായി വ്യാമോഹിപ്പിച്ച് വോട്ടു നേടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് മന്ത്രി തോമസ് ഐസക്   ****    തദ്ദേ​ശ സ്വയംഭരണ തെര​ഞ്ഞെ​ടുപ്പില്‍ ബിജെപി തൂത്തുവാരിയത് കോണ്‍ഗ്രസിനെ ഞെട്ടിച്ചു; കോണ്‍ഗ്രസില്‍ നിന്ന് കൂട്ട രാജി   ****    ഡാളസ് കൗണ്ടിയില്‍ 42 കോവിഡ്-19 മരണം കൂടി   ****   

റോക്ക്‌ലാന്‍ഡില്‍ സെനറ്റര്‍ ഡേവിഡ് കാര്‍ലുച്ചിയുടെ നെറ്റ് വര്‍ക്കിംഗും ഫണ്ട് സമാഹരണവും ഓഗസ്റ്റ് 1 ശനിയാഴ്ച

July 16, 2015 , കൈരളി ടി.വി, യു.എസ്.എ

carluന്യൂയോര്‍ക്ക്: റോക്ക്‌ലാന്‍ഡില്‍ നിന്നുള്ള ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റര്‍ ഡേവിഡ് കാര്‍ലുച്ചിയുടെ നെറ്റ്‌വര്‍ക്കിംഗും ഫണ്ട് സമാഹരണവും സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 1 ശനിയാഴ്ച 4 മുതല്‍ 7 വരെ ന്യൂ സിറ്റിയില്‍ ജെയിന്‍ ജേക്കബ് സി.പി.എ.യുടെയും ഡോ. റീന ജേക്കബിന്റെയും വസതിയിലാണു ബാര്‍ബക്യു പാര്‍ട്ടിയോടെയുള്ള നെറ്റ് വര്‍ക്കിംഗ് സമ്മേളനം. (31 Trailside Place, New City, NY-10956)

ഒരു കുടുംബത്തിനു കുറഞ്ഞ സംഭാവന 100 ഡോളര്‍. ചെക്കുകള്‍ എഴുതേണ്ട വിലാസം. (David Carlucci for New York)

പുതുതായി വോട്ടര്‍മാരായി രജിസ്റ്റര്‍ ചെയ്യാന്‍ അവസരവുമുണ്ട്. അതുപോലെ കമ്യൂണിറ്റി പ്രശ്ങ്ങള്‍ സെനറ്ററുമായി ചര്‍ച്ച ചെയ്യാനും അവസരം ലഭിക്കും. ഇന്ത്യന്‍ സമൂഹവുമായി, പ്രത്യേകിച്ച് മലയാളികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന യുവാവായ സെനറ്ററുമായി നേരിട്ടു ബന്ധപ്പെടാനുള്ള അവസരം പാഴാക്കരുതെന്നു സംഘാടകര്‍ അഭ്യര്‍ഥിക്കുന്നു.

മലയാളി സമൂഹവുമായി കൂടുതല്‍ ബന്ധപ്പെടാനും നെറ്റ്‌വര്‍ക്കിംഗിനുമായിസെനറ്റര്‍ നേരിട്ടു താല്പര്യം കാട്ടിയതിനെ തുടര്‍ന്നാണു ചടങ്ങ് സംഘടിപ്പിക്കുന്നതെന്നു ജയിന്‍ ജേക്കബ് പറഞ്ഞു.

പങ്കെടുക്കാന്‍ ജൂലൈ 25-നു മുന്‍പ് ബന്ധപ്പെടുക: ജയിന്‍ ജേക്കബ്: 845-661-0084; jainjacobcpa@gmail.com


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top