Flash News

പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന കേസുകള്‍ പൊലീസ് ഗൗരവത്തോടെ കാണുന്നില്ലന്ന് ഹൈകോടതി

July 17, 2015 , സ്വന്തം ലേഖകന്‍

khcകൊച്ചി: ആളുകളെ കാണാതാകുന്നതും പെണ്‍കുട്ടികള്‍ മറ്റുള്ളവരോടൊപ്പം പോകുന്നതും തട്ടിക്കൊണ്ടു പോകുന്നതുമായ സംഭവങ്ങള്‍ പൊലീസ് ഗൗരവത്തോടെ കാണുന്നില്ലന്ന് ഹൈകോടതി. പൊലീസ് ഉദ്യോഗസ്ഥര്‍ ഇത്തരം കേസുകളുടെ അന്വേഷണത്തില്‍ നിരന്തരം വീഴ്ച വരുത്തുകയാണെന്നും ജസ്റ്റിസ് സി.കെ. അബ്ദുല്‍ റഹീം, ജസ്റ്റിസ് കെ. രാമകൃഷ്ണന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

ആളുകളെ അന്യായമായി തടങ്കലില്‍ വെക്കുന്നെന്നാരോപിച്ച് സമര്‍പ്പിക്കുന്ന ഹേബിയസ് കോര്‍പസ് ഹരജികളില്‍ കോടതി നിര്‍ദേശം ഉണ്ടായിട്ടും അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസ് തയാറാകുന്നില്ലന്ന് വ്യക്തമാക്കിയാണ് കോടതിയുടെ വിമര്‍ശം. മകളെ കാണാനില്ലന്നാരോപിച്ച് നിലമ്പൂര്‍ സ്വദേശി നല്‍കിയ ഹരജിയാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. ഹൈകോടതി ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും ഇത്തരം കേസുകളില്‍ പൊലീസ് നടപടി സ്വീകരിക്കാത്തത് ഗൗരവ പ്രശ്നമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

കാണാതാകുന്ന സംഭവങ്ങളുടെ അന്വേഷണ കാര്യത്തില്‍ പൊലീസിന്‍െറ ഇത്തരം മനോഭാവം അവസാനിപ്പിക്കണം. ആരും അന്യായ തടങ്കലിലല്ലന്ന് ഉറപ്പാക്കാനുള്ള ബാധ്യത സര്‍ക്കാറിനുണ്ട്. ജനങ്ങളുടെ മൗലികാവകാശവും പൗരസ്വാതന്ത്രവും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും കോടതി വ്യക്തമാക്കി. ഹരജിക്കാരന്‍െറ മകളെ കാണാതായെന്നും കണ്ടത്തെണമെന്നും ആവശ്യപ്പെട്ട് ഹൈകോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി നല്‍കിയിരുന്നു. പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലന്നായിരുന്നു ആരോപണം.

ഹരജി പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് ജൂണ്‍ 22ന് പെണ്‍കുട്ടിയെ കണ്ടത്തെി കോടതിയില്‍ ഹാജരാക്കാന്‍ കേസിലെ കക്ഷികളായ മലപ്പുറം എസ്.പിക്കും കളത്തൂര്‍ എസ്.ഐക്കും നിര്‍ദേശം നല്‍കി. പിന്നീട് കഴിഞ്ഞദിവസം ഹരജി പരിഗണിക്കവെ കേസുമായി ബന്ധപ്പെട്ട് മലപ്പുറം എസ്.പി നല്‍കിയ റിപ്പോര്‍ട്ട് ഗവ. പ്ലീഡര്‍ ഹാജരാക്കി. പെണ്‍കുട്ടിയെ കണ്ടത്തെിയില്ലന്ന റിപ്പോര്‍ട്ടാണ് എസ്.പി നല്‍കിയത്.

കഴിഞ്ഞ ജൂണ്‍ ഒമ്പതിന് സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം അന്വേഷണത്തിന് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയതോ തുടര്‍ നടപടി സ്വീകരിച്ചതോ സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍, പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്ന് സ്ഥലം കണ്ടത്തെിയതായി റിപ്പോര്‍ട്ടിലുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരം പരാതികളില്‍ അലംഭാവത്തോടെയുള്ള പൊലീസിന്‍െറ നടപടികളെ കോടതി വിമര്‍ശിച്ചത്.

പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേറ്റ് ചെയ്തിരുന്നെങ്കില്‍ വിശദാന്വേഷണം നടത്തി പെണ്‍കുട്ടിയെ കണ്ടത്തെി ഹാജരാക്കാതിരുന്നതിന്‍െറ കാരണമെന്തെന്ന് കോടതി ആരാഞ്ഞു. ഉത്തരവ് പാലിക്കാതിരുന്നതിന്‍െറ കാരണം മലപ്പുറം എസ്.പി വ്യക്തമാക്കണമെന്നും അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ തിങ്കളാഴ്ച ബോധിപ്പിക്കണമെന്നും തുടര്‍ന്ന് കോടതി നിര്‍ദേശിച്ചു. ഹരജി വീണ്ടും 20ന് പരിഗണിക്കാന്‍ മാറ്റി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top