Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മോഷണശ്രമം; രണ്ടു ജീവനക്കാര്‍ക്കെതിരെ നടപടി

July 17, 2015 , സ്വന്തം ലേഖകന്‍

DSC02469ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍നിന്ന് കളഭം പുറത്തു കടത്താന്‍ ശ്രമിച്ച കോയ്മ മമ്മിയൂര്‍ സ്വദേശി സജീവിനെ കോയ്മ വൃത്തിയില്‍ നിന്ന് പുറത്താക്കാന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു.

ക്ഷേത്രത്തിന് അകത്തും പുറത്തും പ്രസാദ ഊട്ട്, ചോറൂണ്, വാഹനപൂജ, വിവാഹം തുടങ്ങിയവക്കായി ഒരു വര്‍ഷത്തേക്ക് നിയോഗിക്കുന്ന ബ്രാഹ്മണരാണ് കോയ്മമാര്‍. സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിലെ ശാന്തിയേറ്റ കീഴ്ശാന്തി തേലമ്പറ്റ വാസുദേവന്‍ നമ്പൂതിരിയെ കളഭം തയാറാക്കുന്നതു പോലുള്ള പ്രവൃത്തികളില്‍ നിന്ന് വിലക്കാനും തീരുമാനിച്ചു. വാസുദേവന്‍ നമ്പൂതിരിയാണ് തനിക്ക് കളഭം നല്‍കിയതെന്ന് സജീവ് എഴുതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

തിങ്കളാഴ്ച രാത്രി പ്രവൃത്തി കഴിഞ്ഞിറങ്ങിയ നാലമ്പലത്തിനകത്തെ കോയ്മയുടെ ബാഗില്‍ നിന്നാണ് പരിശോധനക്കിടെ രണ്ട് ഉരുള കളഭം പിടികൂടിയത്. കീഴ്ശാന്തിയായ തേലമ്പറ്റ വാസുദേവന്‍ നമ്പൂതിരിയാണു പണം വങ്ങി കളഭം നല്‍കിയതെന്ന് മൊഴി നല്‍കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് ക്ഷേത്രം മാനേജര്‍ അഡ്മിനിസ്ട്രേറ്റര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് കോയ്മ സജീവിനെ മാറ്റിനിര്‍ത്താനും വാസുദേവന്‍ നമ്പൂതിരിക്ക് വിലക്കേര്‍പ്പെടുത്താനും തീരുമാനിച്ചത്.

ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ കളഭം തയാറാക്കുന്നത് കീഴ്ശാന്തി നമ്പൂതിരിമാരാണ്. കശ്മീര്‍ കുങ്കുമം, ചന്ദനം, പനിനീര്‍ തുടങ്ങിയവ പ്രത്യേക അളവില്‍ ചേര്‍ത്താണ് കളഭം തയാറാക്കുന്നത്. ഭക്തര്‍ നടത്തുന്ന പ്രധാന വഴിപാടുകളിലൊന്നാണ് മുഴുക്കാപ്പ് കളഭം ചാര്‍ത്തല്‍. ഒരുരുള കളഭത്തിന് 1,280 രൂപയാണ് ദേവസ്വം ഈടാക്കുന്നത്. കീഴ്ശാന്തിമാരുടെ നേതൃത്വത്തിലാണ് കളഭം തയാറാക്കുക. ദേവസ്വം ഉദ്യോഗസ്ഥര്‍ നല്‍കുന്ന കുങ്കുമപൂവിന് അനുസരിച്ചുള്ള അളവിലാണ് കീഴ്ശാന്തിമാര്‍ കളഭം തയാറാക്കി നല്‍കുന്നത്. കളഭം തയാറാക്കുന്ന സ്ഥലത്ത് നിരീക്ഷണ കാമറ സ്ഥാപിക്കുന്നതിനെ ആചാരങ്ങളുടെ പേരില്‍ എതിര്‍ത്തിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top