കോയമ്പത്തൂരില്‍ നിന്ന് പഠനത്തിനയച്ച ആകാശ വാഹനം തിരൂരില്‍ വീണു

study vehicle at thiroor

തിരൂര്‍: കോയമ്പത്തൂരിലെ അമൃത യൂനിവേഴ്സിറ്റിയില്‍നിന്ന് അന്തരീക്ഷ പഠനത്തിനായി വിക്ഷേപിച്ച യന്ത്രത്തിന്‍െറ ഭാഗം താഴെ പതിച്ചത് പരിഭ്രാന്തി പരത്തി. തിരൂരിനടുത്ത തെക്കന്‍ കുറ്റൂരിലെ ചെറുടിപീടിയേക്കല്‍ അലി എന്ന ബാപ്പുവിന്‍െറ വീട്ടുവളപ്പില്‍ ഹൈഡ്രജന്‍ ബലൂണുള്‍പ്പെടെയുള്ള യന്ത്രം വീണത്.

അമൃത യൂനിവേഴ്സിറ്റിയും ഐ.എസ്.ആര്‍.ഒയും സംയുക്തമായി നടത്തുന്ന അന്തരീക്ഷ പഠനത്തിന്‍െറ ഭാഗമായി വ്യാഴാഴ്ച രാവിലെ 11.30ഓടെ വിക്ഷേപിച്ച യന്ത്രമാണിത്. കാറ്റിന്‍െറ ഗതിക്കനുസരിച്ചാണ് യന്ത്രം തിരൂരിലത്തെിയതെന്ന് അമൃത യൂനിവേഴ്സിറ്റിയിലെ സയന്‍സ് വിഭാഗം തലവന്‍ മഹാദേവന്‍ പറഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളിലും ഇത്തരം ഉപകരണങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും ഇവ അപകടം സൃഷ്ടിക്കുന്നവയല്ലന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അന്തരീക്ഷത്തിലെ ഊഷ്മാവ്, ജലസാന്ദ്രത, താപം തുടങ്ങിയവ രേഖപ്പെടുത്തുന്നതിന് ആറ് മാസം കൂടുമ്പോഴാണ് ഹൈഡ്രജന്‍ ബലൂണ്‍, വിവിധ തരം സെന്‍സറുകള്‍, ട്രാന്‍സ്മിറ്റര്‍, ആന്‍റിന തുടങ്ങിയവടങ്ങുന്ന ‘സോണ്‍ഡേ’ എന്ന ഉപകരണം അന്തരീക്ഷത്തിലേക്ക് പറത്തിവിടാറുള്ളത്. ആകാശത്തില്‍ 32 കിലോമീറ്റര്‍ വരെ ഉയരത്തിലത്തെുന്നതോടെ മര്‍ദം താങ്ങാനാകാതെ ഇവ സ്വയം പൊട്ടി താഴെ പതിക്കും. ജി.പി.എസ് സംവിധാനമുള്ളതിനാല്‍ യന്ത്രം നിലംപതിക്കുന്ന സ്ഥലം അറിയാനാവുമെന്നും മഹാദേവന്‍ അറിയിച്ചു.

യന്ത്രഭാഗം ലഭിച്ചതോടെ പ്രദേശത്ത് ആളുകള്‍ തടിച്ചുകൂടി. യന്ത്രഭാഗത്തിന് മുകളിലുണ്ടായിരുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് വിശദാംശങ്ങള്‍ ലഭിച്ചതോടെയാണ് ആശങ്ക ഒഴിഞ്ഞത്.

Print Friendly, PDF & Email

Leave a Comment