Flash News

മനോജ് വധം: പി. ജയരാജന്‍ പ്രതിയാകും

July 18, 2015 , സ്വന്തം ലേഖകന്‍

p_jayaകണ്ണൂര്‍: ആര്‍.എസ്.എസ് നേതാവ് മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പ്രതിയാകും. സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ‘നിലവില്‍ പ്രതി ചേര്‍ത്തിട്ടില്ല’ എന്നാണുള്ളത്. എന്നാല്‍, ഇത് സി.ബി.ഐയുടെ അടുവ് മാത്രമാണെന്നാണ് സൂചന. ജയരാജനെ പ്രതിയാക്കുമെന്ന കാര്യം മുന്നില്‍കണ്ടാണ് ചികിത്സയുടെ പേരില്‍ ജയരാജനു പകരം ജില്ലാ സെക്രട്ടറിയായി എം.വി. ജയരാജന് ചുമതല നല്‍കിയത്. പ്രതിചേര്‍ത്താല്‍ ജയിലില്‍കഴിയുന്നതില്‍ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രം കൂടിയാണ് പാര്‍ട്ടിയുടേത്.

ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ അഞ്ചാം പ്രതിയായ മനോജിനെ കൊലപ്പെടുത്താന്‍ കേസിലെ പ്രധാന പ്രതിയായ വിക്രമനുമായി ഗൂഢാലോചന നടത്തിയെന്നാണ് സി.ബി.ഐ വാദം. ബംഗളൂരുവില്‍ ചികിത്സയിലായിരുന്ന വിക്രമനുമായി പി. ജയരാജന്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിന്‍െറ രേഖകളാണ് കേസിലെ പ്രധാന തെളിവായി സി.ബി.ഐ ചൂണ്ടിക്കാണിക്കുന്നത്. വിക്രമന്‍െറ കുടുംബവുമായി ജയരാജനുള്ള അടുത്ത ബന്ധവും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. പാര്‍ട്ടി തലത്തില്‍ നടന്ന ഗൂഢാലോചനയെ തുടര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് കുറ്റപത്രത്തില്‍ സി.ബി.ഐ വിവരിക്കുന്നു.

വിക്രമനെ രക്ഷപ്പെടാന്‍ സഹായിച്ച കുറ്റത്തിന് പ്രതിചേര്‍ത്തിരിക്കുന്ന സി.പി.എം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടി.ഐ. മധുസൂദനനെ കുറിച്ച് മാര്‍ച്ച് ഏഴിന് നല്‍കിയ കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ടായിരുന്നെങ്കിലും ജൂലൈ ഒമ്പതിനു മാത്രമാണ് പ്രതിചേര്‍ത്തത്. ജൂണ്‍ രണ്ടിന് സി.ബി.ഐ ആസ്ഥാനത്തത്തെി ജയരാജന്‍ ചോദ്യംചെയ്യലിന് ഹാജരായിരുന്നു. എന്നാല്‍, പിന്നീടുണ്ടായ അറസ്റ്റും മധുസൂദനനെ പ്രതിചേര്‍ത്തതുള്‍പ്പെടെയുള്ള നടപടികളുമാണ് ജില്ലാ കോടതിയില്‍ പി. ജയരാജന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ കാരണം. നിരവധി ശാരീരിക അവശതകള്‍ അനുഭവിക്കുന്ന തന്നെ അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാനിടയുണ്ടെന്നുകാണിച്ചാണ് ജയരാജന്‍ ജൂലൈ 10ന് കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.

മുന്‍കൂര്‍ ജാമ്യമനുവദിക്കുകയാണെങ്കില്‍ അതിനുശേഷം യു.എ.പി.എ പ്രകാരം പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്താല്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് വാദത്തിനിടെ കോടതി ചോദിച്ചു. ഇതേക്കുറിച്ച് വിശദമായി പഠിച്ചശേഷം രേഖകളുമായി വാദം തുടരാന്‍ അഡ്വ. കെ. വിശ്വന്‍ സാവകാശമാവശ്യപ്പെട്ടു. തുടര്‍ന്ന് ഇരുഭാഗത്തിന്‍െറയും സൗകര്യം കണക്കിലെടുത്ത് വാദം തുടരുന്നത് ജൂലൈ 22ലേക്ക് മാറ്റുകയായിരുന്നു.

പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടി.ഐ. മധുസൂദനന്‍െറ മുന്‍കൂര്‍ ജാമ്യഹരജിയില്‍ ജൂലൈ 20ന് വാദം നടക്കും. 23 പ്രതികളാണ് കേസില്‍ ഇതുവരെ അറസ്റ്റിലായത്. ഇതില്‍ 19 പേര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top