3 വര്‍ഷത്തെ വര്‍ക്ക് പെര്‍മിറ്റ് ജൂലായ് 30ന് മുന്‍പ് തിരിച്ചേല്‍‌പ്പിക്കാത്തവര്‍ക്കെതിരെ നടപടി

usimmiവാഷിംഗ്ടണ്‍ ഡി.സി: ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് ചൈല്‍ഡ്ഹുഡ് എറൈവല്‍സ് പ്രോഗ്രാമനുസരിച്ച് മൂന്ന് വര്‍ഷത്തേക്ക് വര്‍ക്ക് പെര്‍മിറ്റ് ലഭിച്ചവര്‍ ഉടന്‍ തിരിച്ചേല്പ്പിക്കണമെന്ന് യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍‌വ്വീസ് കര്‍ശന നിര്‍ദ്ദേശം നല്‍കി.

2014 നവംബര്‍ മുതലാണ് ഒബാമ ഭരണകൂടം ഡി.എ.സി.എ വര്‍ക്ക് പെര്‍മിറ്റ് വിതരണം ചെയ്തു തുടങ്ങിയത്. മതിയായ യാത്രാരേഖകളില്ലാതെ അമേരിക്കയിലേക്ക് കുടിയേറിയ മാതാപിതാക്കളുടെ കുട്ടികള്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിച്ചിരുന്നത്. 700, 000 പേര്‍ ഇതിന്റെ പരിധിയില്‍ പെടും. 3 വര്‍ഷത്തെ വര്‍ക്ക് പെര്‍മിറ്റ് നല്‍കിയ നടപടി സ്റ്റേ ചെയ്തും, 2 വര്‍ഷമാക്കി ചുരുക്കണമെന്ന് നിര്‍ദ്ദേശിച്ചും 2015 ഫെബ്രുവരി 16ന് ഫെഡറല്‍ ജഡ്ജി ഹേനന്‍ ഉത്തരവിട്ടു.

ഫെഡറല്‍ ജഡ്ജിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 3 വര്‍ഷത്തേക്ക് വര്‍ക്ക് പെര്‍മിറ്റ് ലഭിച്ചവര്‍ തിരിച്ചേല്പ്പിച്ച് അത് 2 വര്‍ഷമാക്കി പുതുക്കി വാങ്ങണമെന്നാണ് ഇമ്മിഗ്രേഷന്‍ അധികൃതര്‍ ആവശ്യപ്പെടുന്നത്.

3 പ്രധാന നിര്‍ദ്ദേശങ്ങളാണ് വര്‍ക്ക് പെര്‍മിറ്റ് പുതുക്കിനല്‍കുന്നതിന് ഇമിഗ്രേഷന്‍ വകുപ്പ് ആവശ്യപ്പെടുന്നത്. കൈവശമുള്ള ഇ.എ.ഡി കാര്‍ഡിന്റെ ഇരുവശവും ഫോട്ടോ കോപ്പി എടുത്ത് സൂക്ഷിക്കുക, തുടര്‍ന്ന് 3 വര്‍ഷ വര്‍ക്ക് പെര്‍മിറ്റുമായി തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 9 മുതല്‍ 3 വരെ യു.എസ്.സി.ഐ.എസ് ഓഫീസില്‍ ഹാജരാകുക. ഇതിന് മുന്‍‌കൂര്‍ അനുമതി ആവശ്യമില്ല. ജൂലായ് 21ന് മുന്‍പ് ഇത്രയും നടപടികള്‍ സ്വീകരിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് യു.എസ്.സി.ഐ.എസ് നാഷ്ണല്‍ കസ്റ്റമര്‍ സര്‍‌വ്വീസുമായി 1 800 375 5283 നമ്പറുമായി ബന്ധപ്പെടുക.

നിര്‍ദ്ദേശിച്ച സമയത്തിനകം വര്‍ക്ക് പെര്‍മിറ്റ് സമര്‍പ്പിക്കാത്തവരുടെ വീടുകള്‍ ഇമ്മിഗ്രേഷന്‍ അധികൃതര്‍ സന്ദര്‍ശിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചിക്കാഗോ, ലോസ് ആഞ്ചലസ്, ഡാളസ്സ്, ഹ്യൂസ്റ്റണ്‍ എന്നിവിടങ്ങളിലാണ് അധികൃതര്‍ ആദ്യമായി സന്ദര്‍ശിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

Print Friendly, PDF & Email

Leave a Comment