അപമാനവും അവഗണനയും; ഋഷിരാജ് സിംഗ് കേരളത്തോട് വിടപറയുന്നു

Rishiraj-Singhകോട്ടയം: കേരള പോലീസിലെ സിങ്കം എന്നറിയപ്പെടുന്ന എ.പി ബറ്റാലിയന്‍ എ.ഡി.ജി.പി ഋഷിരാജ് സിംഗ് കേരളം വിടാനൊരുങ്ങുന്നു. സല്യൂട്ട് വിവാദത്തില്‍ കുടുങ്ങിയ ഋഷിരാജ്സിങ് തന്‍െറ ഭാഗം വിശദീകരിക്കാന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ട സിങ് ഇക്കാര്യവും അറിയിച്ചതായാണ് വിവരം. സല്യൂട്ട് വിവാദത്തില്‍ തനിക്കുള്ള പ്രതിഷേധവും അമര്‍ഷവും ഏറെ അടുപ്പമുള്ള ചില മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥരോടും പങ്കുവെച്ച അദ്ദേഹം ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിച്ചാലും ഇവിടെ അവഗണന നേരിടേണ്ടി വരുമെന്ന ആശങ്കയും അതിനാല്‍ കേരളം വിടാനുള്ള ആഗ്രഹവും വെളിപ്പെടുത്തിയത്രേ. അവരും സിങ്ങിന്‍െറ നിലപാടിനെ പിന്തുണച്ചുവെന്നാണ് സൂചന.

കേന്ദ്ര ഡെപ്യൂട്ടേഷനില്‍ സി.ബി.ഐയില്‍ സുപ്രധാന തസ്തികയില്‍ പ്രവര്‍ത്തിച്ച് കേരളത്തില്‍ മടങ്ങിയത്തെിട്ടും അപ്രധാന തസ്തികകളില്‍ മാത്രം നിയമനം നല്‍കിയതിലുള്ള അതൃപ്തിയും ഋഷിരാജ് സിങ് സീനിയര്‍ ഉദ്യോഗസ്ഥരുമായി പങ്കുവെച്ചു. ക്രമസമാധന ചുമതലയുള്ള ഏതെങ്കിലും തസ്തികയില്‍ നിയമനം ആഗ്രഹിച്ചിരുന്ന സിങ്ങിനെ സര്‍ക്കാര്‍ വീണ്ടും അപ്രധാന തസ്തികയിലാണ് നിയമിച്ചത്.
കേന്ദ്ര ഡെപ്യൂട്ടേഷന്‍ പൂര്‍ത്തിയാക്കി കേഡര്‍ സംസ്ഥാനത്ത് ചുമതലയേറ്റാല്‍ അടുത്ത ഡെപ്യൂട്ടേഷന് മൂന്നു വര്‍ഷം പൂര്‍ത്തിയാക്കണമെന്നാണ് വ്യവസ്ഥ. ഇതിന് ഇനി മാസങ്ങള്‍ മാത്രം മതി. എന്നാല്‍, അതിന് മുമ്പുതന്നെ ഡെപ്യൂട്ടേഷന് അപേക്ഷ നല്‍കാനാണ് തീരുമാനം.

മുന്‍ കേരള കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനും ഇപ്പോള്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ അജിത് ഡോവലുമായുള്ള അടുപ്പവും ഈ തീരുമാനത്തിന് പിന്നിലുണ്ട്. അപേക്ഷയില്‍ ഇവിടെ തടസ്സം ഉണ്ടായാല്‍ കേന്ദ്രം ഇടപെടുമെന്ന ഉറപ്പും ലഭിച്ചിട്ടുണ്ട്. ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് ഡെപ്യൂട്ടേഷന് സംസ്ഥാനത്തിന്‍െറ അനുമതി ആവശ്യമാണെങ്കിലും കേന്ദ്രം ആവശ്യപ്പെട്ടാല്‍ വിട്ടുകൊടുക്കാറാണ് കീഴ്വഴക്കം.അതുകൊണ്ടുതന്നെ സിങ്ങിന്‍െറ കാര്യത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് തന്നെ നേരിട്ട് ഇടപെടുമെന്നും സീനിയര്‍ ഐ.പി.എസ് ഉദ്യോഗസ്ഥര്‍ പ്രമുഖ ദിനപത്രത്തിനോട് പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment