ഏലിയാമ്മ തോമസ്‌ (84) നിര്യാതയായി

Untitled

കോയിപ്രം മല്ലപ്പള്ളില്‍ (ചെറുവള്ളില്‍) പരേതനായ വര്‍ഗീസ്‌ തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ്‌ (84) ജൂലൈ 19-നു ഞായറാഴ്‌ച സ്വഭവനത്തില്‍ നിര്യാതയായി. പരേത നെല്ലിക്കല്‍ എഴുമാലില്‍ കുടുംബാംഗവും, കാലം ചെയ്‌ത തിരുവനന്തപുരം ആര്‍ച്ച്‌ ബിഷപ്പ്‌ ബനഡിക്‌ട്‌ മാര്‍ ഗ്രിഗോറിയോസ്‌ തിരുമേനിയുടെ പിതൃസഹോദര പുത്രിയുമാണ്‌.

മക്കള്‍: എല്‍സി തോമസ്‌, മേഴ്‌സി തോമസ്‌, സുശീല ജോണ്‍, ആനി ജോണ്‍ (ഡാലസ്‌, ടെക്‌സസ്‌), ബെഞ്ചമിന്‍ തോമസ്‌, സാബു തോമസ്‌ (ചിക്കാഗോ).

മരുമക്കള്‍: തോമസ്‌ ഫിലിപ്പ്‌ ചിറയില്‍, തോമസ്‌ ഏബ്രഹാം കൊച്ചുതുണ്ടിയില്‍, ജിമ്മി കുളങ്ങര, വര്‍ഗീസ്‌ ജോണ്‍ കിഴക്കേമഞ്ഞള്ളൂര്‍, കാര്‍മല്‍ തോമസ്‌, കാതറിന്‍ തോമസ്‌.

സംസ്‌കാരം ജൂലൈ 25-നു ശനിയാഴ്‌ച കോയിപ്രം സെന്റ്‌ പീറ്റേഴ്‌സ്‌ മലങ്കര കാത്തലിക്‌ ദേവാലയത്തിലെ കുടുംബ കല്ലറയില്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ബെഞ്ചമിന്‍ തോമസ്‌ (847 529 4600), സാബു തോമസ്‌ (630 890 5045). 91 75608 75972.

Print Friendly, PDF & Email

Related News

Leave a Comment