ഡാളസ് സെന്റ്‌ പോള്‍സ് മാര്‍ത്തോമ പള്ളിയുടെ 27ആമത് ഇടവക ദിനം ജൂലൈ 26ന് ആഘോഷിക്കുന്നു

1ഡാളസ്: മാര്‍ത്തോമാ സഭ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിലെ അതിമനോഹരമായ പള്ളികളില്‍ ഒന്നായ ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ പള്ളിയുടെ ഇടവക ദിനം ജൂലൈ 26ന് വളരെ അതിവിപുലമായി ആഘോഷിക്കുന്നു.

രാവിലെ 9:30ന് ക്രമീകരിച്ചിട്ടുള്ള വിശുദ്ധ കുബ്ബാനക്ക് ശേഷം നടക്കുന്ന യോഗത്തില്‍ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന സെക്രടറി റവ. ബിനോയ്‌ ജെ. തോമസ്‌ മുഖ്യഅതിഥി ആയിരിക്കും. ശ്രീ. ജോണ്‍ ഉമ്മന്റെ പ്രാരംഭ പ്രാത്ഥനയോടെ ആരംഭിക്കുന്ന യോഗത്തില്‍ ഇടവക വൈസ് പ്രസിഡണ്ട്‌ ശ്രീ. എബി തോമസ്‌ സ്വാഗതം ആശംസിക്കും. ഇടവകയുടെ 26 വര്‍ഷത്തെ സംക്ഷിപ്ത റിപ്പോര്‍ട്ട് ശ്രീ. സജി പി. ജോര്‍ജ്ജ് അവതരിപ്പിക്കും.

തുടര്‍ന്ന് നടക്കുന്ന യോഗത്തില്‍ സീനിയര്‍ സിറ്റിസണ്‍ ആയവരെ പൊന്നാട അണിയിച്ചു ആദരിക്കും.കൂടാതെ ഈ വര്‍ഷം സ്കൂള്‍ കോളേജ് തലത്തില്‍ ഗ്രാജുവെറ്റ് ചെയ്ത വിദ്യാര്‍ത്ഥികകളെ പ്രത്യേകം അനുമോദിക്കും.

യോഗത്തില്‍ സംബന്ധിക്കുന്നവര്‍ക്ക് ഇടവക കോ- ട്രസ്റ്റി രാജന്‍ കുതഞ്ഞു ചിറയില്‍ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്യും. വെള്ളി, ശനി ദിവസങ്ങളില്‍ നടത്തുന്ന ധ്യാന യോഗത്തിന്റെ സമാപന പ്രസംഗം ശ്രീ. സുബി പള്ളിക്കല്‍ നിര്‍‌വഹിക്കുന്നതിലൂടെ ഇടവക ദിന ആഘോഷങ്ങള്‍ക്ക് സമാപ്തി കുറിക്കും.

Print Friendly, PDF & Email

Leave a Comment